• HOME
  • »
  • NEWS
  • »
  • kerala
  • »
  • Victers Channel Timetable June 5: വിക്ടേഴ്സ് ചാനലിലെ വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable June 5: വിക്ടേഴ്സ് ചാനലിലെ വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table for june 5 |രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

News 18

News 18

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ അഞ്ച് വെള്ളിയാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

    പ്ലസ് ടു- പ്ലസ് ടു വിഭാഗത്തിനാണ് ആദ്യം ക്ലാസുകൾ. 8.30ന് ജിയോഗ്രഫി(പുനഃസംപ്രേഷണം രാത്രിഏഴിന്). രാവിലെ 9 മണിക്ക് പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 07.30ന്). 09.30ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പുനഃസംപ്രേഷണം രാത്രി 08.00 മണിക്ക്). 10.00 മണിക്ക് മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 08.30ന്)

    ഒന്നാം ക്ലാസ് - 10.30ന് ഒന്നാം ക്ലാസുകാർക്ക് പൊതു വിഷയത്തിൽ ക്ലാസുകൾ നടക്കും.(ഇതിന്റെ പുനഃസംപ്രേഷണം ഞായറാഴ്ചയാണ്).

    പത്താം ക്ലാസ് - പത്താം ക്ലാസിലെ കുട്ടികൾക്ക് 11.00 മണിക്ക് ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 5.30 ന്). 11.30ന് ജീവശാസ്ത്രം(പുനഃസംപ്രേഷണം വൈകിട്ട് 6.00 ന്). 12.00ന് സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്).

    രണ്ടാം ക്ലാസ്- ഉച്ചയ്ക്ക് 12.30ന് രണ്ടാം ക്ലാസിന് മലയാളം ക്ലാസുകൾ നടക്കും (പുനഃസംപ്രേഷണം ഞായറാഴ്ച).

    മൂന്നാം ക്ലാസ്- ഉച്ചയ്ക്ക് ഒരുമണിക്ക് മൂന്നാംക്ലാസുകാർക്ക് പരിസ്ഥിതി പഠനം (പുനഃസംപ്രേഷണം ഞായറാഴ്ച).
    നാലാം ക്ലാസ്- 01.30ന് നാലാംക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം (പുനഃസംപ്രേഷണം ഞായറാഴ്ച).

    അഞ്ചാം ക്ലാസ്- 2.00ന് ഗണിതശാസ്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച).

    ആറാം ക്ലാസ് - 2.30ന് അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച).

    ഏഴാം ക്ലാസ്- 3.00ന് ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച).

    എട്ടാം ക്ലാസ്- 3.30ന് ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച).
    4.00ന് രസതന്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച). 4.30ന്

    ഒമ്പതാംക്ലാസ്-  രസതന്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച). 5.00ന് ഹിന്ദി (പുനഃസംപ്രേഷണം ഞായറാഴ്ച)

    കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 642, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

    ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.

    TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]



    Published by:Rajesh V
    First published: