നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Actor assault case | വിചാരണക്കോടതി മാറ്റണമെന്നാവശ്യവുമായി ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ 

    Actor assault case | വിചാരണക്കോടതി മാറ്റണമെന്നാവശ്യവുമായി ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ 

    കോടതി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊച്ചി: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍. വിചാരണക്കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം നിയമിച്ച വനിതാ വിചാരണ കോടതി ജഡ്ജിക്കെതിരെയാണ് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. കോടതി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

    എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ദിലീപിന്റെ അഭിഭാഷകന്‍ ഇരയായ തന്നെ  അധിക്ഷേപിച്ച് ചോദ്യങ്ങള്‍  ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപെടുത്തിയില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് നടി ഹര്‍ജിയില്‍ പറയുന്നത്.



    ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞതായും ഇരയായ നടി പറയുന്നു. കോടതിയിലെത്തിയ ഊമക്കത്ത് വിചാരണ വേളയില്‍ ജഡ്ജി വായിച്ചെന്നും നടിയുടെ ഹർജിയില്‍ ആരോപിക്കുന്നുണ്ട്. നേരത്തെ കോടതിക്കെതിരെ പ്രോസിക്യൂഷനും രംഗത്തെത്തിയിരുന്നു.

    കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി വിചരാണക്കോടതി തള്ളിയിരുന്നു. വിചാരണ നിര്‍ത്തിവയ്‌ക്കരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപും കോടതിയെ സമീപിച്ചിട്ടുണ്ട്.
    Published by:user_57
    First published:
    )}