• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ഗോവയിൽ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാവ് മന്ത്രിയുടെ വിശ്വസ്തൻ; സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി


Updated: May 22, 2018, 5:56 PM IST
ഗോവയിൽ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാവ് മന്ത്രിയുടെ വിശ്വസ്തൻ; സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

Updated: May 22, 2018, 5:56 PM IST
പനാജി: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി വിനോദ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ വെളിപ്പെടുത്തൽ ന്യൂസ് 18ന്. പോർച്ചുഗൽ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് തന്നെ ഗോവയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയുടെ ശബ്ദസന്ദേശത്തിലാണ് ഈ വിവരങ്ങളുള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി അടുത്ത ബന്ധാമണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മന്ത്രിയുടെ രഹസ്യസൂക്ഷിപ്പുകാരനാണെന്ന് പറഞ്ഞിരുന്നു. ഒന്ന് മിസ്ഡ് കോൾ അടിച്ചാൽ മന്ത്രി ഓടിയെത്തുമെന്നും, അത്രയ്ക്ക് അടുപ്പമാണെന്നും ഇയാൾ പറഞ്ഞതായി യുവതി വ്യക്തമാക്കി.

ഗോവയിൽ നടന്നത്

മെയ് 13ന് രാവിലെ ഗോവയിലെത്തി. ഹോട്ടൽ വുഡ്‌ലാൻഡിലാണ് മുറിയെടുത്തത്. ഒരു മുറിയെടുക്കാനുള്ള ശ്രമം തന്‍റെ എതിർപ്പ് കാരണം നടന്നില്ല. അങ്ങനെയാണ് രണ്ട് മുറിയെടുത്തത്. രാവിലെ മുറിയിലേക്ക് അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറി. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കേസ് പിൻവലിപ്പിക്കാൻ കേരള പൊലീസ് സമ്മർദ്ദം ചെലുത്തുന്നതായി ഗോവ പൊലീസ് തന്നോടു പറഞ്ഞെന്നും യുവതി വെളിപ്പെടുത്തുന്നു

പോർച്ചുഗലിൽ ജോലി ശരിയാക്കിത്തരുന്നതിനായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാളുടെ ഒപ്പം ഗോവയിലേക്ക് പോയത്. പാർട്ടിയിൽ സജീവമായി നിൽക്കുന്നയാളായതുകൊണ്ടുതന്നെ, ഇയാൾ വിചാരിച്ചാൽ കാര്യം നടക്കുമെന്ന് വിശ്വസിച്ചുപോയെന്ന് യുവതി പറഞ്ഞു. നേതാവിന്‍റെ ഇടപെടൽ കണ്ടപ്പോൾ വിശ്വസിച്ചുപോയി. സിപിഎം നേതാവാണെന്ന് അറിഞ്ഞുകൊണ്ടാണ് ഗോവയിലേക്ക് ഒപ്പം പോയത്. രണ്ടുമാസം മുമ്പാണ് ഇയാളെ പരിചയപ്പെട്ടതെന്നും യുവതി പറയുന്നു.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍