• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഫോൺ വിളിച്ച് പീഡന പരാതി അട്ടിമറിക്കാൻ ശ്രമിച്ചു'; മന്ത്രി എ. കെ ശശീന്ദ്രനെതിരെ കുണ്ടറയിലെ യുവതി പൊലീസിന് മൊഴി നൽകി

'ഫോൺ വിളിച്ച് പീഡന പരാതി അട്ടിമറിക്കാൻ ശ്രമിച്ചു'; മന്ത്രി എ. കെ ശശീന്ദ്രനെതിരെ കുണ്ടറയിലെ യുവതി പൊലീസിന് മൊഴി നൽകി

പരാതി നൽകി 24 ദിവസത്തിനു ശേഷമാണ് യുവതിയിൽ നിന്ന് കുണ്ടറ പോലീസ് മൊഴി ശേഖരിച്ചത്. മന്ത്രിയുടെ ഫോൺ വിളി സംബന്ധിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകി.

എ.കെ. ശശീന്ദ്രൻ

എ.കെ. ശശീന്ദ്രൻ

  • Share this:
    കൊല്ലം: എ കെ ശശീന്ദ്രന് എതിരെ പോലീസിന് മൊഴി നൽകി കുണ്ടറ പീഡന കേസിലെ പരാതിക്കാരിയായ യുവതി. ഫോൺ വിളിച്ച് പീഡന പരാതി അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് മൊഴി. മന്ത്രിക്കെതിരെ ഗവർണർക്കും പരാതി നൽകുമെന്ന് യുവതി അറിയിച്ചു. പരാതി നൽകി 24 ദിവസത്തിനു ശേഷമാണ് യുവതിയിൽ നിന്ന് കുണ്ടറ പോലീസ് മൊഴി ശേഖരിച്ചത്. മന്ത്രിയുടെ ഫോൺ വിളി സംബന്ധിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകി.

    രാഷ്ട്രീയമായി സി പി എമ്മിന്‍റെയും എൻസിപിയുടെയും പിന്തുണ മന്ത്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് എന്ന വൈതരണി ശശീന്ദ്രന് മുന്നിലുണ്ട്. മന്ത്രിക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുമെന്നതിനാൽ പോലീസിൽ പരാതി നൽകിയിട്ട് കാര്യമായ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടുകൂടിയാണ് ഗവർണർക്ക് പരാതി നൽകുന്നത്. തെറ്റു ചെയ്ത മന്ത്രിക്കൊപ്പം ആണ് മുഖ്യമന്ത്രി. താൻ പോലീസിന് മൊഴി നൽകുന്നതിൽ നിന്ന് നിസ്സഹകരിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.

    പരാതി നൽകി 24 ദിവസത്തിനുശേഷം കുണ്ടറ പോലീസ് പെൺകുട്ടിയിൽ നിന്നു മൊഴി രേഖപ്പെടുത്തി. മന്ത്രി ഇടപെട്ട വിവരം പുറത്തുവന്നു രണ്ടു ദിവസവും പിന്നിട്ടു. നേരത്തെ മൊഴി നൽകുന്നതിനോട് സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. മൊഴിയെടുക്കുന്നത് സംബന്ധിച്ച് പോലീസിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരറിയിപ്പും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.

    മന്ത്രി ഫോൺ വിളിച്ചത് ഉൾപ്പെടെ പരാതിക്കാരി പൊലീസിനു മൊഴി നൽകി. മന്ത്രി ഒത്തുതീർപ്പിന് സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് മൊഴി. എൻ സി പി നേതാവ് ജി. പത്മാകരൻ , പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവ് എന്നിവർക്കെതിരെയും മൊഴി നൽകി.

    ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനമാണെന്ന് പരാതിക്കാരിയുടെ വീടു സന്ദർശിച്ച ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നിയമപോരാട്ടത്തിന് പെൺകുട്ടിക്ക് ബിജെപി പൂർണ പിന്തുണ നൽകും. മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. പോലീസ് കഴിഞ്ഞ രണ്ടു ദിവസവും മൊഴി രേഖപ്പെടുത്താൻ പെൺകുട്ടിയെ സമീപിച്ചിട്ടില്ല. സ്ത്രീകളെ ആകെ അപമാനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ശശീന്ദ്രനെ സഹായിക്കുന്നതിലൂടെ മുഖ്യമന്ത്രിയും സമാന തെറ്റ് ചെയ്തിരിക്കുന്നു. ശശീന്ദ്രന് മുഖ്യമന്ത്രി കുട പിടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    Also Read- ബൈക്ക് യാത്രയ്ക്കിടെ 'അണലി' തലപൊക്കി; എഎസ്ഐ രക്ഷപെട്ടത് തലനാരിഴയ്ക്ക്

    ശശീന്ദ്രനെതിരെ ലഭിച്ച സ്വകാര്യ ഹർജികളിലും പോലീസ് അന്വേഷണം ആരംഭിച്ചു. എൻസിപിയിൽ പ്രബല വിഭാഗത്തിന്‍റെയും സി പി എമ്മിന്‍റെയും പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന നിയമ പോരാട്ടം ശശീന്ദ്രന് വലിയ വെല്ലുവിളിയാകുമെന്നുറപ്പ്.

    മന്ത്രി ശശീന്ദ്രന്റെ രാജിക്കായി നിയമസഭയിലും പുറത്തും പ്രതിഷേധം; യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

    പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. പരാതി ഒതുക്കിതീർക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയിൽ യുഡിഎഫ് പ്രതിഷേധിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതേസമയം സഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമായി. സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    ഉച്ചയോടെ വീണ്ടും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം നടന്നതോടെ പൊലീസ് നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി. പൂവൻ കോഴിയുമായായായിരുന്നു പ്രതിഷേധ൦.





    എൻ സി പി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കൈയിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Anuraj GR
    First published: