• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kavalappara | കവളപ്പാറയിലെ ദുരന്തബാധിതർക്ക് ആശ്വാസം; 53 കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം

Kavalappara | കവളപ്പാറയിലെ ദുരന്തബാധിതർക്ക് ആശ്വാസം; 53 കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം

ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മ്മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്

കവളപ്പാറ

കവളപ്പാറ

  • Share this:
കവളപ്പാറ: മാസങ്ങൾക്കൊടുവിൽ കവളപ്പാറ ദുരന്തബാധിതർക്ക് പുനരധിവാസം പ്രഖ്യാപിച്ചു. 53 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നൽകാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. പത്തു മാസങ്ങൾക്കിപ്പുറം കവളപ്പാറയിലെ ദുരന്തബാധിതർക്ക് ആശ്വാസം നൽകുന്നതാണ് ജില്ല ഭരണകൂടത്തിൻെറ തീരുമാനം.

ആദിവാസികൾ ഉൾപ്പെടെ 53 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 ലക്ഷം വീതം നൽകാനാണ് സർക്കാർ തീരുമാനം. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മ്മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.  ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ഒന്നിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]

പത്ത് ലക്ഷം രൂപ അനുവദിച്ചാല്‍ ഭൂമി സ്വയം  കണ്ടെത്താന്‍ സന്നദ്ധരാണെന്ന് കവളപ്പാറ കോളനിയിലെ ഊര് മൂപ്പന്‍ ചാത്തന്‍ യോഗത്തില്‍ അറിയിച്ചിരുന്നു. നേരത്തെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് എം.എൽ.എ. പി.വി. അൻവറും അന്നത്തെ കളക്ടർ ജാഫർ മാലിക്കും തമ്മിൽ തർക്കം ഉണ്ടായത് പുനരധിവാസത്തിന് തടസമായിരുന്നു. കളക്ടർ കണ്ടെത്തിയ ഭൂമിക്ക് എതിരെ എം.എൽ.എ.യും തിരിച്ച് എം.എൽ.എ.യുടെ നീക്കങ്ങൾക്ക് എതിരെ കലക്ടറും രംഗത്ത് വന്നിരുന്നു.

ജാഫർ മാലിക്കിന് പകരം കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. സ്ഥലം മാറ്റം കിട്ടി എത്തിയപ്പോഴാണ് പ്രശ്നങ്ങൾക്ക് മറ്റൊരു തരത്തിൽ പരിഹാരം കണ്ടത്. 10 ലക്ഷം രൂപ അനുവദിക്കുന്നതോടെ കവളപ്പാറക്കാർക്ക് സ്വന്തം ഇഷ്ടത്തിന് തെരഞ്ഞെടുക്കുന്ന സ്ഥലത്ത് വീട് നിർമിക്കാൻ സാധിക്കും. ആദിവാസികൾക്ക് മാതൃകാഗ്രാമം നിർമിച്ച് പുനരധിവാസം നടപ്പാക്കണമെന്ന മുൻ കളക്ടറുടെ പദ്ധതികൾ ഇതോടെ  അവസാനിക്കുകയാണ്.
Published by:user_57
First published: