• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയ ഇരട്ടക്കൊല: പീതാംബരന്‍റെ ഭാര്യയും സാക്ഷി; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം

പെരിയ ഇരട്ടക്കൊല: പീതാംബരന്‍റെ ഭാര്യയും സാക്ഷി; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം

പ്രതികളുമായുള്ള അടുത്ത ബന്ധം മൂലം കേസിന്റ വിചാരണ ഘട്ടത്തില്‍ ഇവരില്‍ പലരും കൂറുമാറാന്‍ സാധ്യതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം മുൻ‌ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം മുൻ‌ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ

  • News18
  • Last Updated :
  • Share this:
    കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സംബന്ധിച്ച് ആക്ഷേപം. പ്രധാന പ്രതി പീതാംബരന്റ ഭാര്യയും,സി പി എം നേതാവ് വി പി പി മുസ്തഫയെയും അടക്കം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ കേസ് അട്ടിമറിക്കപ്പെട്ടേക്കുമെന്നാണ് ആക്ഷേപം ഉയരുന്നത്.

    മെയ് 20 -ന് ഹൊസ്ദുര്‍ഗ്ഗ് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. 229 സാക്ഷികളുള്ള കേസില്‍ പ്രധാന പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരന്റ ഭാര്യ മഞ്ചു 155-ാം സാക്ഷിയാണ്. കല്ല്യോട്ട് വിവാദമായ കൊലവിളി പ്രസംഗം നടത്തിയ സി പി എം നേതാവ് വി പി പി മുസ്തഫയാണ് കേസിലെ 154-ാം സാക്ഷി. ഇവര്‍ക്കു പുറമെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണ വിധേയരായ വത്സരാജിനെയും, ശാസ്ത ഗംഗാധരനെയും ക്രൈംബ്രാഞ്ച് സംഘം സാക്ഷികളാക്കിയിട്ടുണ്ട്. കേസില്‍ റിമാന്റിലുള്ള പ്രതി ഗിജിന്റ പിതാവ് ശാസ്ത ഗംഗാധരന്‍ കുറ്റപത്രത്തിലെ 84-ാം സാക്ഷിയാണ്.

    പെരിയ ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്; ഉദുമ മുന്‍ എംഎല്‍എയ്ക്ക് പങ്കില്ലെന്നും റിപ്പോര്‍ട്ട്

    പ്രതികളുമായുള്ള അടുത്ത ബന്ധം മൂലം കേസിന്റ വിചാരണ ഘട്ടത്തില്‍ ഇവരില്‍ പലരും കൂറുമാറാന്‍ സാധ്യതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് കേസിനെ ദുര്‍ബ്ബലപ്പെടുത്തും. കൊലയുടെ പ്രധാന ആസൂത്രകനും, കേസിലെ പ്രധാന പ്രതിയുമായ പീതാംബരനെ സംബന്ധിച്ച വിശദാംശങ്ങളും തെറ്റായാണ് കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്. സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്‍ പെരിയ ഏരിയ കമ്മറ്റി അംഗമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കേസ് സി ബി ഐക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം അടുത്താഴ്ച പരിഗണിക്കുന്ന ഘട്ടത്തില്‍ കുറ്റപത്രം സംബന്ധിച്ച ആശങ്ക ഹൈക്കോടതിയെ ധരിപ്പിക്കാനാണ് തീരുമാനം.
    First published: