പോക്സോ കേസ് : ഇരയുടെ മൊഴിയെടുക്കൽ ഒരിക്കൽ മാത്രം

മാര്‍ഗ നിര്‍ദേശങ്ങളുമായി പോക്‌സോ ആക്ട് ശിൽപശാല

News18 Malayalam | news18-malayalam
Updated: December 4, 2019, 1:24 PM IST
പോക്സോ കേസ് : ഇരയുടെ മൊഴിയെടുക്കൽ ഒരിക്കൽ മാത്രം
മാര്‍ഗ നിര്‍ദേശങ്ങളുമായി പോക്‌സോ ആക്ട് ശിൽപശാല
  • Share this:
തിരുവനന്തപുരം: കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രാഥമിക മാർഗനിർദേശങ്ങൾ ചർച്ചയായത്. കുട്ടികളുടെ പരിരക്ഷ, അതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, നിലവിലുള്ള റിപ്പോര്‍ട്ടിംഗ്, കൗണ്‍സിലിംഗ് സംവിധാനങ്ങള്‍, ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണ പ്രക്രിയ എങ്ങനെ ഉറപ്പാക്കാനാകും, പ്രീട്രയല്‍, ട്രയല്‍ ഘട്ടങ്ങളിലെ കുട്ടികളുടെ പരിപാലനം, സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കാന്‍ എന്താണ് ചെയ്യേണ്ടത്, ശിക്ഷ ഉറപ്പാക്കല്‍, പുനരധിവാസം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിവിധ മേഖലകളിലായാണ് മാർഗനിർദേശം രൂപപ്പെടുത്തുന്നത്.

അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പു വരുത്തുക എന്നതാണ് മാർഗനിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അന്വേഷണം നടത്തുമ്പോള്‍ അതിക്രമത്തില്‍ നിന്നും അതിജീവിച്ച കുട്ടികളില്‍ നിന്നും ഒരു പ്രാവശ്യം മാത്രമേ മൊഴിയെടുക്കാവൂവെന്നാണ് പ്രാധാന നിർദ്ദേശം. ഒന്നിലേറെ തവണ മൊഴിയെടുക്കുമ്പോള്‍ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. കുട്ടികള്‍ക്ക് നല്ല കൗണ്‍സിലിംഗും സൈക്കോതെറാപ്പിയും ലഭ്യമാക്കണം.

Also Read- മാവേലിക്കര ഇരട്ടക്കൊലപാതകം: പ്രതിക്ക് വധശിക്ഷ

മാനസിക ശാരിരിക പ്രശ്‌നമുള്ളവര്‍ക്ക് മതിയായ ചികിത്സയും ആവശ്യമാണ്. ഇതുകൂടാതെ നിയമസഹായവും ലഭ്യമാക്കണം. ഡി.എന്‍.എ. ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാന്‍ സാമ്പികളുകള്‍ പരിശോധനയ്ക്കായി കെമിക്കല്‍ ലാബിലയ്ക്കാതെ ഫോറന്‍സിക് ലാബില്‍ തന്നെയയക്കണം. പോക്‌സോ കേസുകളെ പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കാനും ശിൽപശാല യിൽ തീരുമാനം ആയി.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് 'പോക്‌സോ ആക്ട് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന പേരില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. വനിതാശിശു വികസന വകുപ്പ്, ജില്ലാ ലീഗല്‍ അതോറിറ്റി, സഖി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.  ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മാര്‍ഗരേഖയുണ്ടാക്കി പോക്‌സോ ആക്ട് നിരീക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സമിതിക്ക് സമര്‍പ്പിക്കും.
First published: December 4, 2019, 1:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading