കൊച്ചി: സി പി എം നേതാവിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ മാസമാണ് നേതാവടക്കം 4 പേരെ കൊച്ചി ഷാഡോ പൊലീസ് പിടികൂടിയത്. റെയ്ഡിന് നേതൃത്വം നൽകിയ എസ് ഐ യെ അന്ന് സ്ഥലം മാറ്റിയിരുന്നു. നേതാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലായിരുന്നു നടപടി.
സിപിഎം എറണാകുളം എളമക്കര ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് ഷിബിലിയെയും കൂട്ടാളികളെയുമാണ് കഞ്ചാവുമായി പിടികൂടിയത്. സാമൂഹ്യ അകലം പാലിക്കാത്തതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് പാർട്ടിക്ക് നൽകിയ വിശദീകരണം.
കൊച്ചിയിൽ സിപിഎം നേതാവിന്റെയും കൂട്ടാളികളുടേയും പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നേതാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഷാഡോ പോലീസ് എസ്ഐയെ അടക്കം സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
കഴിഞ്ഞ മാസമാണ് സിപിഎം നേതാവടക്കം 4 പേരെ കൊച്ചി ഷാഡോ പൊലീസ് കഞ്ചാവ് കേസിൽ പിടികൂടിയത്. സിപിഎം എറണാകുളം എളമക്കര ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് ഷിബിലിയും കൂട്ടാളികളുമാണ് കഞ്ചാവുമായി പിടിയിലായത്. കലൂർ ദേശാഭിമാനി ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ രാത്രി 12 30 ആയിരുന്നു നാലംഗ സംഘത്തെ ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടി നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
കഞ്ചാവിന്റെ അളവ് കുറവാണെന്ന കാരണം പറഞ്ഞ് ഗുരുതര വകുപ്പുകൾ ഇവരുടെ പേരിൽ ചുമത്തിയതുമില്ല. പാർട്ടിയിലെ വിഭാഗീയത മൂലം തെറ്റായ വിവരം നൽകി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും സാമൂഹ്യ അകലം പാലിക്കാത്തതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ഷിബിലി പാർട്ടിക്ക് നൽകിയ വിശദീകരണം.
Also Read-
മലയാളി വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ; ഫീസടയ്ക്കാൻ വൈകിയതിന് കോളജ് അധികൃതർ ശകാരിച്ചതായി ആരോപണം
ഇതിൽ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ കഞ്ചാവ് പിടികൂടുന്നതും ഇവരുടെ സമീപത്ത് നിന്ന് മദ്യക്കുപ്പികളും ചീട്ടുകളും നിരോധിത പുകയില വസ്തുക്കളും കണ്ടെടുക്കുന്നതും വ്യക്തമായി കാണാം. കേസിനെ തുടർന്ന് ഷിബിലിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പാർട്ടി ലോക്കൽ സമ്മേളനത്തിലെ പ്രതിനിധിയായി തെരഞ്ഞെടുത്തിട്ടുണ്ട് .
സിപിഎം പ്രാദേശിക നേതാവു തന്നെ കഞ്ചാവ് കേസിൽ അറസ്റ്റിലായത് പാർട്ടി ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. കഞ്ചാവ് കേസിലെ പ്രതി, പാർട്ടി സമ്മേളനത്തിലെ പ്രതിനിധി ആയത് സാധാരണ പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.
സമൂഹത്തിലെ തിന്മകൾക്കെതിരെ ഒരു ഭാഗത്തു പൊരുതാൻ ആഹ്വാനം ചെയ്യുകയും മറു ഭാഗത്തു ഒരു വിഭാഗം നേതാക്കൾ ഈ തിന്മകളുടെ ഭാഗമാകുകയും ചെയ്യുന്നത് എങ്ങനെ നീതികരിക്കാൻ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. സമ്മേളനങ്ങൾക്കിടയിൽ സി പി എം ഈ ചോദ്യത്തിന് ഉത്തരം നൽകുമോയെന്നാണ് ഇനി അറിയേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.