ഇന്റർഫേസ് /വാർത്ത /Kerala / താഹ മുദ്രാവാക്യം വിളിച്ചതോ വിളിപ്പിച്ചതോ? വീഡിയോദൃശ്യങ്ങളുമായി ആരോപണ പ്രത്യാരോപണങ്ങൾ

താഹ മുദ്രാവാക്യം വിളിച്ചതോ വിളിപ്പിച്ചതോ? വീഡിയോദൃശ്യങ്ങളുമായി ആരോപണ പ്രത്യാരോപണങ്ങൾ

News18 Malayalam

News18 Malayalam

താഹയുടെ സഹോദരൻ ഇജാസ് രഹസ്യമായി ചിത്രീകരിച്ച മറ്റൊരു വീഡിയോയും പുറത്തുവന്നു. പോലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതായി താഹ പറയുന്നത് ഈ ദൃശ്യങ്ങളിലുണ്ട്

  • Share this:

    കോഴിക്കോട്: യുഎപിഎ അറസ്റ്റിൽ ദുരൂഹത വർധിപ്പിച്ച്‌ പരിശോധനാ ദൃശ്യങ്ങൾ. താഹ ഫസൽ പോലീസ് വാഹനത്തിലിരുന്ന് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറയുന്ന മറ്റൊരു ദൃശ്യം സഹോദരൻ ഇജാസ് പുറത്തുവിട്ടു.

    കോഴിക്കോട് പന്തീരാങ്കാവിലെ താഹ ഫസലിന്റെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പോലീസ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളാണ് ഇന്ന് പൊലീസ് പുറത്തുവിട്ടത്. താഹ ഫസൽ പോലീസ് വാഹനത്തിൽ മാവോയിസം സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തം. ഇക്കാര്യങ്ങളാണ്‌ മുഖ്യമന്ത്രി നിയമ സഭയിൽ വിശദീകരിച്ചത്. താഹയുടെ മുറിയിൽ നിന്ന് ചില പുസ്തകങ്ങളും മറ്റും കണ്ടെടുക്കുന്നതും പോലീസ് ചിത്രീകരിച്ച ഈ വീഡിയോയിലുണ്ട്. എന്നാൽ ഈ പുസ്തകങ്ങളിലൊന്ന് മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്മാൻ എഴുതിയ മാർക്സിസം സാമ്രാജ്യത്വം തീവ്രവാദം സംശയങ്ങൾക്കുള്ള മറുപടി എന്ന പുസ്തകമാണ്.

    കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; മുദ്രാവാക്യം പൊലീസ് വിളിപ്പിച്ചതെന്ന് താഹയുടെ സഹോദരൻ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    താഹയുടെ സഹോദരൻ ഇജാസ് രഹസ്യമായി ചിത്രീകരിച്ച മറ്റൊരു വീഡിയോയും പുറത്തുവന്നു. പോലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതായി താഹ പറയുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. പോലീസ് ഗൂഢാലോചന നടത്തി സഹോദരനെ കുടുക്കുകയായിരുന്നുവെന്ന് താഹയുടെ സഹോദരൻ ഇജാസ് പറയുന്നത്. പോലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചതെന്ന് മകൻ പറഞ്ഞതായി താഹയുടെ മാതാവും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

    താഹയുടെ സഹോദരൻ ചിത്രീകരിച്ച വീഡിയോ

    താഹ നഗര മാവോയിസ്റ്റ് ആണെന്നും നിരീക്ഷണത്തിൽ ആയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് വാദം തള്ളാതെ മുഖ്യമന്ത്രിയും ജില്ലയിലെ സിപിഎം നേതൃത്വവും. സിപിഎമ്മുകാരനായ സഹോദരനെ പോലീസ് ഗൂഢാലോചന നടത്തി കുടുക്കിയെന്നു കുടുംബം ആരോപിക്കുന്നു. അസാധാരണമായ ആരോപണ പ്രത്യാരോപണങ്ങളാണ് പന്തീരാങ്കാവ് കേസിനെച്ചൊല്ലി ഉയർന്നിരിക്കുന്നത്.

    പൊലീസ് പുറത്തുവിട്ട വീഡിയോ

    First published:

    Tags: Cpm, Maoism, UAPA, UAPA Arrest, Uapa case