നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തീർത്ഥപാദമണ്ഡപം ഏറ്റെടുത്ത രീതി മര്യാദയില്ലാത്തത്; റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ കാടത്തം': വിദ്യാധിരാജ സഭ

  'തീർത്ഥപാദമണ്ഡപം ഏറ്റെടുത്ത രീതി മര്യാദയില്ലാത്തത്; റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ കാടത്തം': വിദ്യാധിരാജ സഭ

  വിശ്വാസികളോടുള്ള വെല്ലുവിളിയായി കാണുന്നില്ലെന്ന് വിദ്യാധിരാജ സഭ

  vidyadhiraja sabha

  vidyadhiraja sabha

  • Share this:
  തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ചട്ടമ്പിസ്വാമിയ്ക്ക് ലോകം അറിയുന്ന സ്മാരകം നിർമ്മിക്കുകയാണ് വിദ്യാധിരാജ സഭയുടെ ലക്ഷ്യമെന്ന് വിദ്യാധിരാജ സഭ. അതിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതും പ്രവർത്തിക്കുന്നതും. എന്നാൽ പട്ടയം ലഭിക്കാത്തതിനാലാണ് നിർമ്മാണം ഇതുവരെ നടത്താൻ കഴിയാത്തതെന്ന് വിദ്യാധിരാജ സഭ സെക്രട്ടറി ഡോക്ടർ ആർ അജയകുമാർ പറഞ്ഞു.

  താർത്ഥപാദമണ്ഡപത്തിൽ ചട്ടമ്പിസ്വാമിയുടെ പ്രതിമ വച്ച് ആരാധന നടത്തുന്നുണ്ട്. അപേക്ഷിച്ചാൽ ആ ക്ഷേത്രം മാത്രം വിട്ടു നൽകാമെന്ന് സർക്കാർ ഉത്തരവിലുണ്ട്. എന്നാൽ അര സെന്റ് സ്ഥലത്ത് നിൽക്കുന്ന ക്ഷേത്രം ലഭിച്ചിട്ട് കാര്യമില്ല. വിശ്വാസികളോടുള്ള വെല്ലുവിളിയായി കാണുന്നില്ലെന്നും വിദ്യാധിരാജ സഭ സെക്രട്ടറി പറഞ്ഞു.

  ബിജെപിയുടെ നിലപാടിനെക്കുറിച്ച് അറിയില്ല. ബിജെപിയുടെ നിലപാടല്ല വിദ്യാധിരാജ സഭയ്ക്കുള്ളത്.
  ഹൈക്കോടതിയെ സമീപിക്കാനാണ് വിദ്യാധിരാജ സഭയുടെ ലക്ഷ്യം. തീർഥപാദമണ്ഡപം പിടിച്ചെടുത്ത രീതി മര്യാദയില്ലാത്തതും, നിയമവിരുദ്ധമാണ്. പൂട്ട് പൊളിച്ച് കയറേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. തന്നെ അറിയിച്ചിരുന്നെങ്കിൽ താക്കോൽ നൽകുമായിരുന്നു. കാടത്ത രീതിയാണ് റവന്യു ഉദ്യോഗസ്ഥർ നടത്തിയതെന്നും വിദ്യാധിരാജ സഭ പ്രതിനിധികൾ അറിയിച്ചു.

  Also read: തീർഥപാദമണ്ഡപം: മതേതര വിരുദ്ധ നീക്കത്തെ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  ഈ മാസം 10 നായിരുന്നു സ്മാരകത്തിന്റെ ശിലാസ്ഥാപനം നിശ്ചയിച്ചിരുന്നത്. ആർക്കിടെക്ക് ജി ശങ്കർ രൂപ കൽപന ചെയ്തതായിരുന്നു സ്മാരകം. 15 കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ചതായിരുന്നു നിർമ്മാണം. മുഖ്യമന്ത്രി ശിലാസ്ഥാപനം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. നിർമ്മാണത്തിന്റെ ആദ്യഘട്ടം 10 മാസത്തിൽ പൂർത്തിയാക്കി അതും മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു ലക്ഷ്യം.

  മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഇപ്പോഴും വിശ്വാസമുണ്ട്. റവന്യു മന്ത്രിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് മുന്നോടിയായി രഥയാത്ര നിശ്ചയിച്ചിരുന്നു. ഇതെല്ലാം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രിയുടെ മറവിലുള്ള ഒഴിപ്പിക്കൽ നടന്നതെന്ന് വിദ്യാധിരാജ സഭ ആരോപിച്ചു.
  First published: