പാലാരിവട്ടം പാലം: ടി.ഒ സൂരജിനെ വിജിലൻസ് സംഘം വീണ്ടും ചോദ്യം ചെയ്തു
മൂവാറ്റുപുഴ സബ് ജയിലിൽ എത്തിയ വിജിലന്‍സ് സംഘം രാവിലെ പതിനൊന്ന് മണിയോടെയാണ് ടി.ഒ സൂരജിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
news18
Updated: September 25, 2019, 10:04 PM IST

ടി.ഒ സൂരജ്
- News18
- Last Updated: September 25, 2019, 10:04 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്തു. അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് ടി.ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലം പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു.
മൂവാറ്റുപുഴ സബ് ജയിലിൽ എത്തിയ വിജിലന്‍സ് സംഘം രാവിലെ പതിനൊന്ന് മണിയോടെയാണ് ടി.ഒ സൂരജിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. DySP ആര് അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കരാറിൽ ഇല്ലാതിരുന്നിട്ടും 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതില്‍ പലിശ ഒഴിവാക്കാന്‍ മന്ത്രി ശുപാര്‍ശ ചെയ്തുവെന്ന ആരോപണത്തിലും ടി.ഒ സൂരജ് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയതായാണ് സൂചന. മരട് ഫ്ലാറ്റ്: സർക്കാർ നിലപാട് കടുപ്പിച്ചാലും ഫ്ലാറ്റിൽ നിന്ന് ഇറങ്ങില്ലെന്ന് ഉടമകൾ
കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും റോഡ് ആൻഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെയും പങ്കിനെക്കുറിച്ചുള്ള ആരോപണം ഹൈക്കോടതിയിൽ അടക്കം ടി.ഒ സൂരജ് ആവര്‍ത്തിച്ചിരുന്നു. അതേസമയം, ജാമ്യാപേക്ഷയില്‍ മന്ത്രിക്കെതിരായി സൂരജ് ഉന്നയിച്ച വാദങ്ങള്‍ തള്ളുന്ന നിലപാടായിരുന്നു വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
എന്നാല്‍, മുന്‍മന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതായും വിജിലന്‍സ് രേഖാമൂലം അറിയിച്ചിരുന്നു. ഇതില്‍ ആശയക്കുഴപ്പം ഉണ്ടായതിനാല്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി, വിജിലന്‍സ്, അഭിഭാഷകന് തുടങ്ങിയവരുമായി ഹൈക്കോടതിയിലെത്തി അന്വോഷണസംഘം കൂടിക്കാഴ്ച നടത്തിയത്. പുതുക്കിയ സത്യവാങ്മൂലം ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് വിജിലന്‍സ് നീക്കം.
മൂവാറ്റുപുഴ സബ് ജയിലിൽ എത്തിയ വിജിലന്‍സ് സംഘം രാവിലെ പതിനൊന്ന് മണിയോടെയാണ് ടി.ഒ സൂരജിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. DySP ആര് അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കരാറിൽ ഇല്ലാതിരുന്നിട്ടും 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതില്‍ പലിശ ഒഴിവാക്കാന്‍ മന്ത്രി ശുപാര്‍ശ ചെയ്തുവെന്ന ആരോപണത്തിലും ടി.ഒ സൂരജ് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയതായാണ് സൂചന.