കൊച്ചി; പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞിന്റെ നിലപാടിൽ വിജിലൻസ് സംശയം പ്രകടിപ്പിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലൻസ് സംശയിക്കുന്നു.
കരാര്‍ കമ്പനിക്ക് പലിശ കുറച്ചതു വഴി 56 ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. സൂരജിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴും മുന്മന്ത്രിക്കതിരെയായ
മൊഴി ആവര്‍ത്തിച്ചു- വിജിലൻസ് വ്യക്തമാക്കി.
വിജിലൻസ് സത്യവാങ്മൂലം പുതുക്കി തയ്യാറാക്കി. പുതുക്കിയ സത്യവാങ്മൂലം ഹൈകോടതിയില്‍ സമര്‍പ്പിക്കും . പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ തനിക്ക് പങ്കില്ലെന്നാണ് ഇബ്രാഹിം കുഞ്ഞ് പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.