പാലാരിവട്ടം പാലം പണിതപ്പോൾ സൂരജ് മകന്റെ പേരിൽ 3.3 കോടിയുടെ ഭൂമി വാങ്ങിയെന്ന് വിജിലന്‍സ്
പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു
news18
Updated: September 30, 2019, 2:57 PM IST

ടി.ഒ. സൂരജ്
- News18
- Last Updated: September 30, 2019, 2:57 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിൽ അറസ്റ്റിലായ ടി ഒ സൂരജ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സിന്റെ പുതിയ സത്യവാങ്മൂലം. 2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങിയെന്നും ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പാലത്തിന്റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് പല ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ൽ ഇടപ്പള്ളിയിൽ മകന്റെ പേരിൽ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നു കണ്ടെത്തിയെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. 3.30 കോടി രൂപയാണ് ഭൂമി വാങ്ങാൻ വിനിയോഗിച്ചതെങ്കിലും ആധാരത്തിൽ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തിൽ ടി ഒ സൂരജ് സമ്മതിച്ചു. ടി ഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിജിലൻസിന്റെ വിശദീകരണം. കരാറുകാരന് നൽകില്ല മുന്‍കൂര്‍ തുകയ്ക്ക് പലിശ കുറച്ചതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് കോടതിയിൽ സമർപ്പച്ച റിപോര്‍ട്ടിലുണ്ട്.
Also read: 'തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ'; വൈറലായി 'പാലാരിവട്ടം പുട്ട്' പരസ്യം
മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചു. മന്ത്രിയുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇതിന് കൂടുതൽ സമയം വേണമെന്നുമാണ് വിജിലന്‍സിന്റെ റിപോര്‍ട്ട് .
നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ്
ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ, നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
പാലത്തിന്റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് പല ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ൽ ഇടപ്പള്ളിയിൽ മകന്റെ പേരിൽ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നു കണ്ടെത്തിയെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.