• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യ പിഎസ്‌സി കോച്ചിംഗ് സ്ഥാപനത്തിൽ റെയ്ഡ്: പരിശീലനം നൽകിക്കൊണ്ടിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

സ്വകാര്യ പിഎസ്‌സി കോച്ചിംഗ് സ്ഥാപനത്തിൽ റെയ്ഡ്: പരിശീലനം നൽകിക്കൊണ്ടിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

ക്ലാസ് എടുക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാൻ അനുമതിയുണ്ട്. എന്നാൽ ഇത്തരത്തിൽ അവധിയെടുക്കാതെ ചട്ടം ലംഘിച്ച് ക്ലാസ് എടുത്ത ഉദ്യോഗസ്ഥനാണ് വിജിലൻസിന്‍റെ പിടിയിലായത്

veto-lakshya

veto-lakshya

  • Last Updated :
  • Share this:
    തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ പി.എസ്.സി കോച്ചിങ് സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡിനിടയിൽ ക്ലാസ് എടുത്തുകൊണ്ടിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. വീറ്റോ എന്ന സ്ഥാപനത്തിൽ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് വിജിലൻസിന്‍റെ പിടിയിലായത്. ക്ലാസ് എടുക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാൻ അനുമതിയുണ്ട്. എന്നാൽ ഇത്തരത്തിൽ അവധിയെടുക്കാതെ ചട്ടം ലംഘിച്ച് ക്ലാസ് എടുത്ത ഉദ്യോഗസ്ഥനാണ് വിജിലൻസിന്‍റെ പിടിയിലായത്. ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പിന് വിജിലൻസ് ശുപാർശ നൽകും.

    സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന ലക്ഷ്യ, വീറ്റോ തുടങ്ങി പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലൻസ് ഇന്ന് പരിശോധന നടത്തിയത്. ലക്ഷ്യയിലെ റെയ്ഡ് ഇപ്പോഴും തുടരുന്നുണ്ട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ഷിബു എന്നയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് ലക്ഷ്യ എന്ന സ്ഥാപനം.

    സെക്രട്ടേറിയറ്റ് ജീവനക്കാര്‍ നടത്തുന്ന പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസ് എടുക്കാൻ സർക്കാർ ഉദ്യോഗസ്ഥരുമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അതത് വകുപ്പ് മേധാവികൾക്ക് കൈമാറുമെന്നാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്.

    സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ PSC പരിശീലന കേന്ദ്രങ്ങൾ നടത്തുകയും ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഇന്ന് രാവിലെ മുതൽ ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് - രണ്ടിനാണ് അന്വേഷണ ചുമതല. പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ശുപാർശ പ്രകാരമാണ് വിജിലൻസ് അന്വേഷണം ഏറ്റെടുത്തത്.
    Published by:Anuraj GR
    First published: