തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിവൈഎസ്പി മേധാവിയായിട്ടീണ് വിജിലൻസ് സെൽ രൂപീകരിക്കുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുകയാണ് ലക്ഷ്യം.
നിലവിൽ കെഎസ്ഇബി, കെഎസ്ആർടിസി, സിവിൽ സപ്ലൈസ് ഉൾപ്പെടെയുള്ള വകുപ്പുകളിൽ പോലീസ് ഉദ്യാഗസ്ഥർ മേധാവിയായുള്ള വിജിലൻസ് സെൽ ഉണ്ട്. ഇതിന് സമാനമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും സെല്ല് വരുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിലെ പല ഡോകർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ശസ്ത്രക്രിയക്ക് കൈക്കൂലിവാങ്ങുന്നതും ആരോഗ്യ വകുപ്പിൻറെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ്പുതിയ മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യാഗസ്ഥൻറ മേധാവിത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെൽ നിലവിൽ വരിക. ഇതുസംബന്ധിച്ച് ആരാഗ്യവകുപ്പിൻറ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. അന്തിമ ഉത്തരവ് ഉടൻ ഇറങ്ങും. സെല്ലിന്റെ ഘടനയും അംഗസംഖ്യയും പരിഗണനാ മേഖലകളും സംബന്ധിച്ചും വ്യക്തത ഉത്തരവിൽ ഉണ്ടാകും.
നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമല്ലെന്ന വിലയിരുത്തലാണ് പൊലീസ് വിജിലൻസ് സെൽ രൂപീകരിക്കുന്നതിലേക്ക് എത്തിച്ചത്. മെഡിക്കൽ കോളേജ് ഡോകർമാർക്ക് ശമ്പളത്തിന് പുറമെ നോൺ പ്രാക്ടീസ് അലവൻസ് നൽകുന്നുണ്ട്. എന്നിട്ടും നിരവധി ഡോക്ടർമാർ വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കൂടാതെ ശസ്ത്രക്രിയക്ക് മുന്നോടിയായിരോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായും പരാതികളുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.