• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൂഗിൾ പേ വഴിയും കൈക്കൂലി; വൻ ക്രമക്കേടിനേ തുടർന്ന് എം വിഡി ഓഫീസുകളിൽ പരിശോധന

ഗൂഗിൾ പേ വഴിയും കൈക്കൂലി; വൻ ക്രമക്കേടിനേ തുടർന്ന് എം വിഡി ഓഫീസുകളിൽ പരിശോധന

ഏജന്റുമാരുടെ സ്ഥപനങ്ങൾ, ഡ്രൈവിങ് സ്‌കൂളുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന.
    ഏജന്റുമാർ കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്ന് കണ്ടെത്തി .

    'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വലുതും വ്യാപകവുമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഏജന്റുമാരിൽ നിന്നു പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

    Also read : വിജിലന്‍സിന്‍റെ ഓപ്പറേഷന്‍ ജാസൂസില്‍ കുടുങ്ങി MVD ഉദ്യോഗസ്ഥര്‍; ഗൂഗിള്‍ പേ വഴി വാങ്ങിയത് ലക്ഷങ്ങളുടെ കൈക്കൂലി

    ഏജന്റുമാരുടെ സ്ഥപനങ്ങൾ, ഡ്രൈവിങ് സ്‌കൂളുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.
    പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് എസ്പിമാർ നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
    Published by:Amal Surendran
    First published: