• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രുവറി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചു

ബ്രുവറി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചു

മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. ജൂലൈ 17 ന് കേസിൽ വിസ്താരം തുടരും.

    Also Read- തേനീച്ചയോ കടന്നലോ കുത്തി മരിച്ചാൽ നാലുലക്ഷം നഷ്ടപരിഹാരം; രാജ്യത്ത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

    മുൻപ് വിജിലൻസ് അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയിൽ മറ്റൊരു റിട്ട് ഹർജിയിൽ ഉന്നയിച്ചിരുന്നതാണെന്നും എന്നാൽ ഹൈക്കോടതി അനുവദിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല തന്നെ വിജിലൻസ് അന്വേഷണത്തിനുളള മുൻകൂർ അനുമതിക്ക് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 A പ്രകാരം അപേക്ഷിച്ചത്‌ അന്ന് ഗവർണർ നിഷേധിച്ചതാണെന്നും പ്രോസിക്യൂട്ടര്‍ തടസ്സവാദം ഉന്നയിച്ചു. നിലവിലെ സ്വകാര്യ അന്യായം മുൻകൂർ അനുമതി ഇല്ലാതെ ഫയലിൽ സ്വീകരിച്ചുവെന്നും നടപടിയുമായി മുന്നോട്ട് പോകാൻ നിയമ തടസ്സം ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്ന കാര്യങ്ങൾ അഴിമതി എന്ന് കാണാൻ കഴിയില്ലെന്നും വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു.

    Also Read- Monkey | കുരങ്ങനെ കല്ലെറിഞ്ഞു കൊന്നു; ഉത്തർപ്രദേശിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

    എന്നാൽ, ക്രിമിനൽ നടപടി നിയമത്തിൽ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പോലീസ് അന്വേഷണം എന്നതിന് ഉപരിയായി കോടതിയിൽ പരാതിക്കാരന് നേരിട്ട് പരാതി നൽകി തെളിവ് നിരത്താൻ നിയമം അനുവദിക്കുന്നു എന്ന് ഹർജിക്കാരൻ വാദിച്ചു. അഴിമതി ആരോപണങ്ങൾ തെളിയിക്കുന്നതിന് വിജിലൻസ് പ്രോസിക്യൂട്ടർ തന്നെ തടസ്സ വാദം ഉന്നയിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവും ഉയര്‍ത്തി. ഇരു ഭാഗത്തിന്‍റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.

    ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയരുന്നെങ്കിലും കോടതി തള്ളി. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും.
    Published by:Rajesh V
    First published: