ഇന്റർഫേസ് /വാർത്ത /Kerala / കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് DYSP വേലായുധൻ നായർക്ക് സസ്പെൻഷൻ

കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് DYSP വേലായുധൻ നായർക്ക് സസ്പെൻഷൻ

നാരായണൻ സ്റ്റാലിനിൽ നിന്ന് മറ്റൊരു കേസിൽ വേലായുധൻ നായർ കൈക്കൂലി വാങ്ങിയിരുന്നു

നാരായണൻ സ്റ്റാലിനിൽ നിന്ന് മറ്റൊരു കേസിൽ വേലായുധൻ നായർ കൈക്കൂലി വാങ്ങിയിരുന്നു

നാരായണൻ സ്റ്റാലിനിൽ നിന്ന് മറ്റൊരു കേസിൽ വേലായുധൻ നായർ കൈക്കൂലി വാങ്ങിയിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണൻ സ്റ്റാലിനിൽ നിന്നാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയത്. ആഭ്യന്തരവകുപ്പിന്റെതാണ് വേലായുധൻ നായരെ സസ്പെൻഡ് ചെയ്തുള്ള നടപടി.

നാരായണൻ സ്റ്റാലിനിൽ നിന്ന് മറ്റൊരു കേസിൽ വേലായുധൻ നായർ കൈക്കൂലി വാങ്ങിയിരുന്നു. നാരായണൻ സ്റ്റാലിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കൈക്കൂലി വിവരം മനസ്സിലായത്. വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്കാണ് 50,000 രൂപ വാങ്ങിയത്. ഈ കേസിൽ നാരായണന് അനുകൂലമായ റിപ്പോർട്ട് ആണ് വേലായുധൻ നായർ നൽകിയത്.

Also Read- കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ DYSP വിജിലൻസ് പരിശോധനക്കിടെ മുങ്ങി

അതേസമയം, വേലായുധൻ നായർ ഇപ്പോഴും ഒളിവിലാണ്. മാർച്ച് 23 നാണ് വേലായുധൻനായരെ കാണാതാകുന്നത്. വിജിലൻസ് പരിശോധനയക്കിടെയാണ് വേലായുധൻ നായർ കടന്നുകളഞ്ഞത്. സ്റ്റേറ്റ്മെന്റിൽ ഒപ്പുവച്ചശേഷം വീടിനു പിന്നിലേക്ക് പോയ ഇദ്ദേഹത്തെ പിന്നെ കാണാതായി എന്നാണ് വിജിലൻസ് സംഘം കഴക്കൂട്ടം പോലീസിൽ റിപ്പോർട്ട് ചെയ്തത്.

Also Read- 25,000 രൂപ കൈക്കൂലിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് ഡിവൈഎസ്പി 50,000 രൂപ കൈക്കൂലി വാങ്ങി

25,000 കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനിൽ നിന്നാണ് ഡിവൈഎസ്പി 50,000 രൂപ കൈക്കൂലി വാങ്ങിയത് . നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരാണ്. നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചത്. നാരായണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തിയിരുന്നു, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Bribe, Bribery Case, Kerala vigilance