കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് മുദ്ര വെച്ച കവറില്‍ വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി. ടി.ഒ സൂരജ് ഉള്‍പ്പടെ യുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുമായി ബന്ധമില്ലാത്ത വിവരങ്ങളാണെന്ന് സൂചിപ്പിച്ച് വിജിലന്‍സ് അഭിഭാഷകന്
കവര്‍ കൈമാറിയത്.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 9ന് വിധി പറയും. വിജിലന്‍സ് സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ എ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. രണ്ടുതവണ ജീവന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെ നിയമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.
നിലവിലെ അന്വേഷണ സംഘത്തെ വിപുലീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ മേല്‍നോട്ടം എൽപിക്കാനാണ് നീക്കം. നിലവില്‍ ഡി വൈ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.