നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.എം ഷാജിയെ മൂന്നാം തവണയും വിജിലന്‍സ് ചോദ്യം ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി

  കെ.എം ഷാജിയെ മൂന്നാം തവണയും വിജിലന്‍സ് ചോദ്യം ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി

  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹാജരാക്കിയ രേഖകളുടെ ആധികാരികതയില്‍ സംശയമുയര്‍ന്നതോടെയാണ് വിജിലന്‍സ് ഇന്ന് വീണ്ടും കെ.എം ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. കോഴിക്കോട് തൊണ്ടയാട് വിജിലന്‍സ് ഓഫീസില്‍ രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യലന് ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹാജരാക്കിയ രേഖകളുടെ ആധികാരികതയില്‍ സംശയമുയര്‍ന്നതോടെയാണ് വിജിലന്‍സ് ഇന്ന് വീണ്ടും കെ.എം ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. വീട്ടില്‍ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അഴീക്കോട് മണ്ഡലം കമ്മിറ്റി പിരിച്ച തുകയാണെന്നാണ് ഷാജി മൊഴി നല്‍കിയിരുന്നത്. പാര്‍ട്ടി ശാഖകളില്‍ നിന്ന് പണം പിരിച്ചതിന്റെ രസീത് കൗണ്ടര്‍ ഫോയിലുകളും പണം പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനുട്‌സും ഷാജി ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് വിവരം വിജിലന്‍സിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്. വിജിലന്‍സ് നിര്‍ദേശമനുസരിച്ച് പൊതുമരാമത്ത് വകുപ്പ് ഷാജിയുടെ വീടുകള്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഷാജി സമര്‍പ്പിച്ച കണക്കുകളും ഈ റിപ്പോര്‍ട്ടും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യറായില്ല.

  Also Read- രേഖകള്‍ ഹാജരാക്കിയില്ല; കെ.എം ഷാജിക്കെതിരെ കുരുക്ക് മുറുകുന്നു

  ഇത് മൂന്നാം തവണയാണ് കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. ഷാജിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

  അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ ബാച്ച് തുടങ്ങാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഷാജിയുടെ സ്വത്തില്‍ വരുമാനത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധവുണ്ടായെന്ന് കാണിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പേര്‍ട്ട് നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഷാജിയുടെ വീട്ടില്‍ നിന്നും 47 ലക്ഷം രൂപ വിജിലന്‍സ് പിടികൂടിയത്.

  Also Read 'പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് പരിശോധന'; കെ എം ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പൂര്‍ത്തിയായി

  അതേസമയം വിജിലന്‍സ് കേസിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുള്ള ചില കേന്ദ്രങ്ങളാണെന്ന വിശ്വാസത്തിലാണ് കെ.എം ഷാജി. സ്‌കൂള്‍ കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയത് മുന്‍ ലീഗ് പ്രാദേശിക നേതാവാണ്. വീട്ടില്‍ നിന്ന് പണം പിടിച്ച സംഭവത്തിലും പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്ന സൂചനയുണ്ട്.

  Also Read വിജിലൻസ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെഎം ഷാജി

  ഏറ്റവും ഒടുവില്‍ കണ്ടെത്തിയ പണത്തിന് ഷാജി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന പരാതി വിജിലന്‍സിന് പോയതും പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്നാണ് വിവരം. മാറ്റിവെച്ചില്ലായിരുന്നുവെങ്കില്‍ നിര്‍ണ്ണായകമായ ലീഗ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെയായി മാറുമായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.
  Published by:Anuraj GR
  First published:
  )}