നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING | അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണം

  BREAKING | അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണം

  ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

  വി.എസ് ശിവകുമാർ

  വി.എസ് ശിവകുമാർ

  • Share this:
   തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ മുന്‍ യുഡിഎഫ് സര്‍ക്കാരിലെ ആരോഗ്യം-ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.  അഭ്യന്തരസെക്രട്ടറിയാണ് ഇപ്പോൾ അന്വേഷണ ഉത്തരവിറക്കിയിരിക്കുന്നത്.

   വിജുലൻസിന്റെ ആവശ്യപ്രകാരമാണ് അന്വേഷണത്തിന് അനുമതി നൽകുന്നതെന്ന് അഭ്യന്തരസെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

   ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ കാലം  മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. വിജിലന്‍സ് നടത്തിയ ഈ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതും അഭ്യന്തര സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതും.

   നേരത്തെ എംപിയും തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായി പ്രവര്‍ത്തിച്ച ശിവകുമാർ നിലവിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എം.എൽ.എയാണ്.

   Also Read അപകീര്‍ത്തി കേസ്: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം CJM കോടതി
   Published by:Aneesh Anirudhan
   First published:
   )}