തിരുവനന്തപുരം: പാലാരിവട്ടം പാലം പണിയിലെ അഴിമതിയിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉടൻ അറസ്റ്റിലായേക്കും. പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. മുൻമന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിജിലൻസ് ഇന്ന് യോഗം ചേരും.
അതിനിടെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന സ്പീക്കരുടെ ഓഫീസും സ്ഥിരീകരിച്ചു. ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയുണ്ടാകുമെന്ന വിവരം വിജിലൻസ് സ്പീക്കറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുടുക്കുന്നത്. പാലം നിർമിച്ച കമ്പനിക്ക് മുൻകൂറായി പണം നൽകിയത് മന്ത്രിയുടെ നിർദേശാനുസരണമാണെന്ന് ടി.ഒ. സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.