നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 25 ലക്ഷം കോഴ വാങ്ങിയെന്നു പരാതി; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി

  25 ലക്ഷം കോഴ വാങ്ങിയെന്നു പരാതി; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി

  കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭനാണ് പരാതിക്കാരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കെ.എം.ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സർക്കാർ നീക്കമെന്നതും ശ്രദ്ധേയം.

  കെ.എം ഷാജി

  കെ.എം ഷാജി

  • Share this:
   തിരുവനന്തപുരം: അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി. 2017ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ അഴീക്കോട് സ്കൂൾ മനേജ്മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭനാണ് പരാതിക്കാരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കെ.എം.ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സർക്കാർ നീക്കമെന്നതും ശ്രദ്ധേയം.
   You may also like:'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ [NEWS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

   2013–14 കാലയളവിൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂൾ മാനേജർ മുസ്‌ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. ഹയർ സെക്കൻഡറി അനുവദിച്ചാൽ ഒരു ടീച്ചർ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മറ്റി ഓഫിസിന്റെ കെട്ടിടം നിർമിക്കാനായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ കോഴ്സ് അനുവദിച്ചു. എന്നാല്‍ പണം നൽകേണ്ടെന്ന് കെ.എം.ഷാജി സ്കൂൾ മാനേജ്മെൻറിനോട് പറഞ്ഞു. ഇതേത്തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു.

   എന്നാൽ 2017 ൽ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നൽകിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും. 2017 സെപ്തംബർ മാസത്തിലാണ് പദ്മനാഭൻ പരാതി നൽകിയത്.

   മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ടിൽ നിന്നാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് അഭിഭാഷകെര എത്തിച്ചതെന്ന് ഷാജി ആരോപിച്ചിരുന്നു. ഇതിനു ഷാജി നുണ പറഞ്ഞ് തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ചോദിക്കാനും അവകാശമുണ്ടെന്ന് ഷാജി തിരിച്ചടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഷാജിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.


   Published by:Aneesh Anirudhan
   First published:
   )}