HOME » NEWS » Kerala » VIGILANCE PROBE AGAINST PT THOMAS IN ANCHUMANA LAND DEAL SS

അഞ്ചുമന ഭൂമി ഇടപാടില്‍ പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; രാഷ്ട്രീയ പ്രേരിതമെന്ന് MLA

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ഇതുകൊണ്ട് ഒന്നും തന്നെ തളര്‍ത്താനാവില്ലെന്ന് പി ടി തോമസ് പറഞ്ഞു

News18 Malayalam
Updated: November 2, 2020, 6:11 PM IST
അഞ്ചുമന ഭൂമി ഇടപാടില്‍ പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; രാഷ്ട്രീയ പ്രേരിതമെന്ന് MLA
പി.ടി തോമസ് എം.എൽ.എ
  • Share this:
അഞ്ചുമന കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.

എറണാകുളം റേഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. ഇടപ്പള്ളി അഞ്ചുമന ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് നേരത്തെ വിവാദമായിരുന്നു. പിടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നായിരുന്നു ആരോപണം. പിടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതികള്‍ ലഭിച്ചിരുന്നു.

Also Read 'വ്യാഴവും സൂര്യനും അനുകൂലം'; ഡൊണാൾഡ് ട്രംപിന്‍റെ വിജയം സുനിശ്ചിതമെന്ന് ഇന്ത്യൻ ജ്യോതിഷി

ഈ പരാതികള്‍ പരിഗണിച്ചാണ് പ്രാഥമി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പി.ടി തോമസ് എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സര്‍ക്കാരിന്റെ പല ഇടപാടുകളിലും വിജിലന്‍സ് അന്വേണത്തിന് പരാതി നല്‍കുമെന്നും പി ടി തോമസ് പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ഇതുകൊണ്ട് ഒന്നും തന്നെ തളര്‍ത്താനാവില്ലെന്ന് പി ടി തോമസ് പറഞ്ഞു. അഞ്ചുമന ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ടതില്‍ ഒരു തെറ്റും കാണുന്നില്ല. ഇനിയും ഇത്തരം പ്രശ്‌നങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
Published by: user_49
First published: November 2, 2020, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories