• HOME
  • »
  • NEWS
  • »
  • kerala
  • »
  • VIGILANCE PROBE REPORT SAYS KM SHAJI HAS MORE ASSETS THAN HIS INCOME

Breaking| കെ എം ഷാജിക്ക് വരവിനെക്കാൾ 166 % അധിക സ്വത്തെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്

88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്.

കെ എം ഷാജി

കെ എം ഷാജി

  • Share this:
    മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർധനവ് കണ്ടെത്തിയത്. ഇക്കാലയളവിൽ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാൾ 166 % അധികമാണ്.

    Also Read- 'ചിലർ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുന്നു'; ഈരാറ്റുപേട്ടയിൽ പ്രചരണ പരിപാടികൾ നിർത്തി വെച്ച് പി സി ജോർജ്

    എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ്‌ പറയുന്നു. കെ എം ഷാജി അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ തെളിവുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹർജിക്കാരൻ.‌ വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന്‌ പൊതുപ്രവർത്തകനായ അഡ്വ. എം ആർ ഹരീഷ്‌ നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ്‌ വിജിലൻസ്‌ സ്പെഷ്യൽ യൂണിറ്റ്‌ എസ്‌പി എസ്‌ ശശീധരന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തിയത്‌.

    Also Read- ഈരാറ്റുപേട്ടയിൽ വോട്ടു ചോദിക്കാൻ എത്തിയ പി സി ജോർജിനെ കൂവി; സൗകര്യമുള്ളവൻ വോട്ട് ചെയ്താൽ മതിയെന്ന് എം എൽ എ

    തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷാജി നൽകിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട്‌ നിർമാണത്തിന്‌ ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ആരോപണം. അനധികൃതമായി നിർമിച്ച ആഡംബര വീടിന്‌ 1.62 കോടി രൂപ വിലമതിക്കുമെന്നാണ്‌ കോർപറേഷൻ അധികൃതർ കണ്ടെത്തിയത്‌. നിർമാണ മേഖലയിലെ വിദഗ്‌ധരുമായി സംസാരിച്ചപ്പോൾ ‌ നാലുകോടി രൂപയെങ്കിലും വരുമെന്ന്‌ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ വിജിലൻസ്‌ കോടതിയെ സമീപിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. കെ എം ഷാജി ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. തുടർന്നാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതിയിൽ അന്വേഷണ റിപ്പോർട്ട്‌ കൈമാറിയത്‌.

    Also Read- ആറുകോടിയുടെ ബംബർ ചന്ദ്രന് ലഭിച്ചത് സ്മിജയുടെ സത്യസന്ധതയിൽ; ലോട്ടറി അടിച്ചത് പണം തരാമെന്ന് പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിന്

    പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്‌ വ്യക്തമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെയും കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടില്ല. തുടർന്നാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച കോടതിയിൽ അഡ്വ. എം ആർ ഹരീഷ്‌ ഹർജി നൽകിയത്.

    Also Read- 'ഞങ്ങടെ ഉറപ്പാണ് പി ജെ'; മുഖ്യമന്ത്രിയുടെ ധർമടത്ത് പി ജയരാജന്റെ ചിത്രം പതിച്ച പ്രചാരണ ബോർഡ്
    Published by:Rajesh V
    First published:
    )}