നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്വാറികളിലും മൈനിങ് ആൻഡ് ജിയോളജി ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേട് കണ്ടെത്തി

  ക്വാറികളിലും മൈനിങ് ആൻഡ് ജിയോളജി ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേട് കണ്ടെത്തി

  അനധികൃത ക്വാറികളിൽ നിന്ന് വന്‍ തോതില്‍ സ്‌ഫോടക വസ്തുകളും പിടിച്ചെടുത്തു

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളിലും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ക്വാറികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. അനധികൃത ക്വാറികളിൽ നിന്ന് വൻ തോതിൽ സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.

   പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനാനുമതി നൽകുന്നതിൽ ക്വാറി മാഫിയകൾക്കു വേണ്ടി ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ അതോറിറ്റിയിലെ ജീവനക്കാർ പ്രവർത്തിക്കുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഖനനാനുമതി നേടിയ സ്ഥലത്തേക്കാൾ കൂടുതൽ ഇടങ്ങളിലേക്ക് ക്വാറികളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. മാത്രമല്ല റവന്യു മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഖനനം ചെയ്ത പാറയുടെ അളവ് കുറച്ച് സര്‍ക്കാരിന് ലഭിക്കേണ്ട സീനീയേജ് ഫീസ് വെട്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

   Also Read- സൂക്ഷ്മ പരിശോധന കഴിഞ്ഞു; മത്സര രംഗത്ത് 14 സ്ഥാനാര്‍ഥികള്‍

   ക്വാറി മാഫിയയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചു. പത്തനംത്തിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളിൽ നിന്ന് വന്‍ തോതില്‍ സ്‌ഫോടക വസ്തുകളും പിടിച്ചെടുത്തു. മലപ്പുറം മേൽമുറിയില്‍ പ്രവര്‍ത്തിക്കുന്ന ലൈസെന്‍സില്ലാത്ത ക്വാറിക്കെതിരെ നടപടിയെടുക്കാൻ ശപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. കോട്ടയം ജില്ലയില്‍ ഖനനത്തിനായി അനുമതി നല്‍കിയ ഏഴു ഫയലുകള്‍ കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് പിടിച്ചെടുത്തു. അനധികൃതമായി സര്‍ക്കാര്‍ ഭൂമിയും അനുവദിച്ചതില്‍ കൂടുതല്‍ പ്രദേശത്ത് ഖനനം നടത്തിയ വിവരങ്ങള്‍ സര്‍വ്വെ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അന്വേഷണം തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

   First published: