നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാറിൽ ഉദ്യോഗസ്ഥർ കൈക്കൂലിയായി നേടിയത് 1,70,000 രൂപ; സർക്കാരിന് 2,50,050 രൂപ

  വാളയാറിൽ ഉദ്യോഗസ്ഥർ കൈക്കൂലിയായി നേടിയത് 1,70,000 രൂപ; സർക്കാരിന് 2,50,050 രൂപ

  കവറിൽ സൂക്ഷിച്ച പണം ഏജന്റിന് കൈമറാൻ ശ്രമിയ്ക്കുന്നതിനിടെയാണ് പിടികൂടിയത്

  news18 malayalam

  news18 malayalam

  • Share this:
  പാലക്കാട്: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയായി പിരിച്ചെടുത്ത 1,70,000 രൂപ കണ്ടെത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് കവറിൽ സൂക്ഷിച്ച പണം ഏജന്റിന് കൈമറാൻ ശ്രമിയ്ക്കുന്നതിനിടെ പിടികൂടിയത്.

  സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എം ഷാജി, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷബീറലി, ജോസഫ് റോഡിഗ്രസ്, അരുൺകുമാർ, ഓഫീസ് അസിസ്റ്റൻറ് റിഷാദ് എന്നിവർക്കെതിരെ നടപടിയ്ക്ക് വിജിലൻസ് ശുപാർശ ചെയ്തു.
  Also Read- ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് പൊലീസ്

  ഇന്നലെ ചെക്ക് പോസ്റ്റിൽ നിന്നും പിഴയിനത്തിലും മറ്റുമായി സർക്കാരിന് ലഭിച്ചത് രണ്ടു ലക്ഷത്തി അമ്പതിനായിരത്തി അൻപത് രൂപയാണ്. എന്നാൽ രാവിലെ 8 മുതൽ പുലർച്ചെ 2 മണി വരെ 1,70,000 രൂപയാണ് കൈക്കൂലിയായി പിരിച്ചെടുത്തതെന്ന് വിജിലൻസ് പറഞ്ഞു.

  പിരിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജന്റിന് എത്തിച്ചു നൽകും. ഈ ഏജന്റ് പിന്നീട് ഈ പണം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്യുക. ഇന്ന് നാമക്കലിൽ നിന്നും ലോഡുമായി വന്ന ലോറി ഡ്രൈവർ മോഹന സുന്ദരത്തിന് പണം കൈമാറുമ്പോഴാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
  Also Read- വിവാഹവേദിയിൽ വരന്റെ മടിയിൽ ഇരുന്ന് വധു; വീഡിയോ വൈറൽ

  മുൻപും വാളയാറിൽ വിജിലൻസ് റെയ്ഡ് നടത്തി ലക്ഷങ്ങൾ പിടിച്ചെടുത്തിരുന്നു. ഓരോ തവണയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെങ്കിലും പണപ്പിരിവ് വീണ്ടും തുടരുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

  പാലക്കാട് സഹകരണ ബാങ്കിൽ കവർച്ച; ഏഴര കിലോ സ്വർണവും പണവും നഷ്ടമായി

  പാലക്കാട് നഗരത്തിന് സമീപമുള്ള സഹകരണ ബാങ്കിൽ കവർച്ച.  ചന്ദ്രനഗറിന് സമീപം പ്രവർത്തിയ്ക്കുന്ന മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച. ഏഴര കിലോ സ്വർണവും പതിനെട്ടായിരം രൂപയും കമ്പ്യൂട്ടർ സാമഗ്രികളും മോഷണം പോയതായി ബാങ്ക് അധികൃതർ അറിയിച്ചു.

  രണ്ടു ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. സൊസൈറ്റിയുടെ രണ്ടാമത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് കവർച്ചാ സംഘം അകത്ത് കയറിയത്.

  സ്ട്രോംഗ് റൂമിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തുറന്ന സംഘം പിന്നീട് കമ്പികൾ മുറിച്ചു മാറ്റി സ്വർണ്ണവും പണവും മോഷ്ടിച്ചു. ഏഴര കിലോയോളം സ്വർണവും 18,000 രൂപയും പോയതായി ബാങ്ക് ഡയറക്ടർ വിനീഷ് പറഞ്ഞു.

  ബാങ്കിന്റെ അലാറം സിസ്റ്റത്തിലേയ്ക്കുള്ള കേബിൾ മുറിച്ചിരുന്നു. സി സി ടി വി യുടെ മെമ്മറി കാർഡും കവർച്ചാ സംഘം എടുത്തിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
  Published by:Naseeba TC
  First published: