നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജവാന്‍ സ്റ്റോക്കില്ല...' ഇതു പറയാന്‍ ബിവറേജസ് ജീവനക്കാര്‍ക്ക് സ്വകാര്യ മദ്യകമ്പനി നല്‍കിയത് 24.50 ലക്ഷം രൂപ; കൈയ്യോടെ പൊക്കി വജിലന്‍സ്

  'ജവാന്‍ സ്റ്റോക്കില്ല...' ഇതു പറയാന്‍ ബിവറേജസ് ജീവനക്കാര്‍ക്ക് സ്വകാര്യ മദ്യകമ്പനി നല്‍കിയത് 24.50 ലക്ഷം രൂപ; കൈയ്യോടെ പൊക്കി വജിലന്‍സ്

  സംസ്ഥാനത്തെ 300 ബിവറേജസ് കോര്‍പ്പറേഷനുകളുടെ ചില്ലറ വില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസപ്പടി ഇനത്തില്‍ ഏറ്റവും ഒടുവിലായി സ്വകാര്യ മദ്യകമ്പനിയായ ബക്കാഡി വിതരണം ചെയ്ത 24.50 ലക്ഷം രൂപയാണെന്നും കണ്ടെത്തി.

  news18

  news18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍മ്മിതവും വില കുറഞ്ഞതുമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമായ 'ജവാന്‍' വില്‍ക്കാതിരിക്കാന്‍ ബിവറേജസ് ജീവനക്കാര്‍ക്ക് സ്വകാര്യ മദ്യക്കമ്പനി മാസപ്പടിയായി നല്‍കുന്നത് ലക്ഷങ്ങള്‍. ഇതിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.

   സംസ്ഥാനത്തെ 300 ബിവറേജസ് കോര്‍പ്പറേഷനുകളുടെ ചില്ലറ വില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസപ്പടി ഇനത്തില്‍ ഏറ്റവും ഒടുവിലായി സ്വകാര്യ മദ്യകമ്പനിയായ ബക്കാഡി വിതരണം ചെയ്ത 24.50 ലക്ഷം രൂപയാണെന്നും കണ്ടെത്തി. ഈ മാസം ആദ്യം ഏറ്റുമാനൂരിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നടത്തിയ പരിശോധയില്‍ ഒരു ജീവനക്കാരന് 11 മാസത്തിനിടെ ലഭിച്ചത് 1.40 ലക്ഷം രൂപയാണ്. ബക്കാഡിയുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാരായ മഞ്ജുഷ ബിവറേജസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ലിമിറ്റഡാണ് ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ വില്‍ക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് മാസപ്പടി വിതരണം ചെയ്തത്.

   ഏറ്റുമാനൂര്‍ കണ്‍സ്യൂമര്‍ ഫെഡ് ചില്ലറ വില്‍പ്പന ശാലയിലെ ജീവനക്കാരനായ മാത്യുവിനാണ് 11 മാസത്തിനിടെ 1.40 ലക്ഷം രൂപ മാസപ്പടി ലഭിച്ചത്. രണ്ടാഴ്ചയിലേറെയായി വിജിലന്‍സ് കോട്ടയത്തു നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മാസപ്പടി രേഖ കണ്ടെടുത്തത്. മാത്യുവിന് 11 തവണയായി നല്‍കിയ ചെക്കിന്റെ വിവരങ്ങളും, മാത്യുവിന്റെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ വൗച്ചറും വിജിലന്‍സ്  കണ്ടെത്തിരുന്നു. 5700 രൂപയുടെ ചെക്കില്‍ മഞ്ജുഷ ബിവറേജസിന്റെ മാനേജിങ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. മാത്യുവിന്റെ അക്കൗണ്ടില്‍ മാറാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ചെക്ക്.

   ഏറ്റുമാനൂരിലെ കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പില്‍നിന്നു ജവാന്റെ ഇന്റന്റ് പലപ്പോഴും അയയ്ക്കാറില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടർന്ന് എറണാകുളത്തെ മഞ്ജുഷ ബിവറേജസിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 300 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പണം നൽകിയതിന്റെ വൗച്ചറുകളും രേഖകളുമാണ് വിജിലന്‍സിന് കണ്ടെടുത്തത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഓരോ മദ്യവില്‍പന ശാലകളിലേക്കും കോടികള്‍ ഒഴുകിയിട്ടുണ്ടെന്നാണ് നിഗമനം.

   വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കോട്ടയം യൂണിറ്റിലെ വിജിലന്‍സ് ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാര്‍, സി.ഐ എ.ജെ തോമസ് എന്നിവരാണ് റെയ്ഡ് നടത്തിയത്.

   Also Read മലേഷ്യയില്‍ ഹോട്ടല്‍ ഉടമ; നാട്ടില്‍ എത്തിയാല്‍ മോഷണം; 4 വര്‍ഷം റെയില്‍വെ പൊലീസിന്റെ ഉറക്കംകെടുത്തിയത് തൃശൂര്‍ സ്വദേശി    

    

    

    
   First published:
   )}