HOME » NEWS » Kerala » VIGILANCE RAID ON KM SHAJIS HOUSES IN KANNUR AND KOZHIKODE

Breaking | KM Shaji | കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

KM Shaji | കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 12, 2021, 8:02 AM IST
Breaking | KM Shaji | കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
കെ.എം ഷാജി
  • Share this:
KM Shaji | കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. ഇന്നു രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഒരേസമയം കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ റെയ്ഡ് നടക്കുകയാണ്.

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇ ഡിയും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസെടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.

Also Read കെ.എം ഷാജിക്ക് വീണ്ടും തിരിച്ചടി; അടുത്ത അനുയായിയുടെ  മൊഴിയെടുത്ത് ഇഡി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് സംഘം കെ.എം. ഷാജി എം.എല്‍.എയുടെ ഭാര്യയുടെ മൊഴി ഇക്കഴിഞ്ഞ നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ഭാര്യ ആശയെ കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. അതിനു പിന്നാലെ കെ എം ഷാജിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തി.

നേരത്തെ കെ എം ഷാജി എം എൽ എയുടെ കണ്ണൂരിലെ വീടിനെക്കുറിച്ചുള്ള റിപ്പോർട്ട് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയും കോഴികോട്ടെ വീടിന്റേത് കോർപറേഷൻ അധികൃതരും ഇ ഡിക്ക് കൈമാറി. കെ എം ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വില മാത്രം 1 കോടി 72 ലക്ഷം രൂപയെന്നാണ് കോർപറേഷൻ റിപ്പോർട്ടിലുള്ളത്. വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താൻ ആകുന്നില്ല. വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.

കോഴിക്കോട്ടെ വീട് നിർമാണത്തിലാണ് ചട്ട ലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയിരിക്കുന്നത്. 3200 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂർത്തിയായ വീടിന് 5500 അടി വിസ്തീർണ്ണം ഉണ്ടെന്നും കോർപ്പറേഷൻ വ്യക്തമാക്കുന്നു.

കണ്ണൂർ ചാലാടുള്ള കെ എം ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ ഇ ഡിക്ക് കൈമാറി. 2325 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 28 ലക്ഷം രൂപ മതിപ്പ് വിലയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഴീക്കോട് കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളും സ്കൂൾ പി ടി എ ഭാരവാഹികളും ഇ ഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി.

2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും.
Published by: Anuraj GR
First published: April 12, 2021, 7:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories