HOME » NEWS » Kerala » VIGILANCE RAIDS ON HOMES OF VS SIVAKUMAR AND OTHERS

അനധികൃത സ്വത്ത് സമ്പാദന കേസ്: വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

വിജിലൻസ് പ്രത്യേക സെൽ ഡിവൈ.എസ്.പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 20, 2020, 9:13 AM IST
അനധികൃത സ്വത്ത് സമ്പാദന കേസ്: വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
News18
  • Share this:
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കേസിൽ പ്രതിയായ മറ്റു മൂന്നുപേരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. വിജിലൻസ് പ്രത്യേക സെൽ ഡിവൈ.എസ്.പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസം വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കിയാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസെടുത്തത്. പാര്‍ലമെന്റംഗം ആയിരുന്നതു മുതല്‍ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേസെടുത്തത്.

Also Read- KSRTC Bus Accident Live: മരണം 20 ആയി; കൂടുതലും മലയാളികൾ

ശിവകുമാര്‍ ഒന്നാം പ്രതിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശാന്തിവിള രാജേന്ദ്രന്‍ രണ്ടാംപ്രതിയുമാണ്. ശിവകുമാറിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.

ബിനാമി പേരില്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചതിന് തെളിവുള്ളതായാണ് വിജിലന്‍സിന്റെ വാദം. ശാന്തിവിള രാജേന്ദ്രന്റെ പേരിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ശിവകുമാര്‍ ബിനാമി പേരില്‍ സ്വന്തമാക്കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
First published: February 20, 2020, 9:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories