• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം അഴിമതി; ഉന്നത രാഷ്രീയനേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കെന്ന് വിജിലൻസ്

പാലാരിവട്ടം അഴിമതി; ഉന്നത രാഷ്രീയനേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കെന്ന് വിജിലൻസ്

കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുകയാണെന്നും വിജിലൻസ് പറഞ്ഞു.

പാലാരിവട്ടം പാലം

പാലാരിവട്ടം പാലം

  • News18
  • Last Updated :
  • Share this:
    കൊച്ചി: പാലാരിവട്ടം പാലം അഴിമതി ഗൂഢാലോചനയിൽ ഉന്നത രാഷ്രീയനേതാക്കൾക്കും പങ്കെന്ന് വിജിലൻസ്. കരാറുകാരൻ സുമിത് ഗോയലിനു രാഷ്ട്രീയനേതാക്കൾ ആരെല്ലാം എന്ന്‌ അറിയാമെന്നും എന്നാൽ, കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുകയാണെന്നും വിജിലൻസ് പറഞ്ഞു.

    ഉന്നത രാഷ്ട്രീയനേതാക്കളെ ഭയന്നാണ് സുമിത് ഗോയൽ പേര് വെളിപ്പെടുത്താത്തത്. അതേസമയം, സുമിത് ഗോയലിന്‍റെ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട്‌ നൽകി. സുമിത് ഗോയലിനു ജാമ്യം നൽകിയാൽ
    രാഷ്ട്രീയസ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തുമെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

    സുമിത് ഗോയലിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും വിജിലൻസ് പറഞ്ഞു.

    First published: