• HOME
  • »
  • NEWS
  • »
  • kerala
  • »
  • VIGILANCE SAYS THERE IS NO EVIDENCE AGAINST FORMER MINISTER K BABU IN BAR BRIBERY CASE

ബാര്‍കോഴ കേസിൽ മുൻമന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ ബാബു

കെ ബാബു

  • Share this:
    കൊച്ചി: ബാര്‍ കോഴ കേസില്‍ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന് വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് കെ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിന്റെയും ബാറുകൾക്കു സമീപമുള്ള മദ്യവിൽപ്പനശാലകൾ പൂട്ടുന്നതിന്റെയും മറവിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി എം രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തിയത്.

    Also Read- തനിക്കെന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് സംവിധായകൻ അലി അക്ബർ

    വസ്തുതാവിരുദ്ധമായ കേസാണെന്നത് കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് വിജിലൻസ് സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് നൽകിയിരിക്കുന്ന അന്തിമ റിപ്പോർട്ടിൽ പറയുന്നത്. ബാർലൈസൻസിനുള്ള ചില അപേക്ഷകൾ മാസങ്ങളോളം പിടിച്ചുവെച്ചപ്പോൾ ചിലതിൽ ഉടൻ തീരുമാനമെടുത്ത് ലൈസൻസ് നൽകി, കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ താത്‌പര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുത്തു, സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകൾക്ക് സമീപമുള്ള മദ്യവിൽപ്പന ശാലകൾ പൂട്ടാൻ തീരുമാനമെടുത്തു, ബാർ ലൈസൻസ് പുതുക്കിനൽകാൻ കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ മുഖാന്തിരം കോടിക്കണക്കിന് രൂപ ഓരോ വർഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്.

    കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നൂറു കോടിയുടെ കോഴ വാങ്ങിയെന്നാണ് കെ ബാബുവിനെതിരായ കേസ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 2016ല്‍ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

    Also Read- നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; അപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

    മുന്‍ വിജിലന്‍സ് ഡയറക്ടറുടേയും ഇടത് മുന്നണി സര്‍ക്കാരിന്റെയും ഗൂഢാലോചനയാണ് കേസെന്ന് കെ ബാബു അഭിപ്രായപ്പെട്ടു. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകുമെന്നും ബാബു പറഞ്ഞു. അതേസമയം, തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉമ്മൻചാണ്ടി ഉറച്ചുനിൽക്കുന്നുവെന്നാണ് ഡൽഹിയിൽ നിന്നുള്ള വിവരം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തിലൂടെ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള നിലപാടാണ് ഉമ്മന്‍ ചാണ്ടി ചർച്ചയിൽ സ്വീകരിച്ചത്.

    Key Words- K Babu, Former Minister K Babu, Former Excise Minister, Bar Bribery Case, Vigilance, Bar Scam Case
    Published by:Rajesh V
    First published:
    )}