കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി. കേസ് റജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം പിന്നിട്ട ശേഷമാണ് മുന്മന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടുന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയമെങ്കില്‍, പൊതുപ്രവര്‍ത്തകനെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ സുപ്രീംകോടതി വരുത്തിയ ഈ ഭേദഗതി പ്രകാരമാണ് മുന്മന്ത്രിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സംഘം അനുമതി തേടിയത്. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണ വിധേയമാക്കുന്നത്.
കോഴിക്കോട് പലഭാഗത്തുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഒരാളുടേതെന്ന് ക്രൈംബ്രാഞ്ച്
കൊച്ചിയിലെ അന്വേഷണസംഘത്തിന്റെ ആസ്ഥാനത്ത് ഒരു വട്ടം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ നടന്നതെല്ലാം പൊതുവായ അന്വേഷണം ആയിരുന്നുവെന്നും മന്ത്രിയെന്ന നിലയിലുള്ള പങ്കിനെക്കുറിച്ച് ഇനി പ്രത്യേകമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന സൂചനകളുമായി പാലാ ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മുഖ്യമന്ത്രിയടക്കം പ്രസംഗിക്കുമ്പോഴും അന്വേഷണത്തിന് ചട്ടപ്രകാരമുള്ള അനുമതി പോലും വിജിലന്‍സ് വാങ്ങിയിരുന്നില്ല. പാലത്തിന്റെ നിർമാണത്തിൽ കരാറുകാരന് ചട്ടം ലംഘിച്ച് പണം അനുവദിക്കാൻ ആവശ്യപ്പെട്ടതിന് പിന്നിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലൻസ് കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
കുറഞ്ഞ പലിശക്ക് വായ്പ നൽകിയത് മൂലം സർക്കാരിന് വലിയ നഷ്ടമുണ്ടായെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.