• HOME
  • »
  • NEWS
  • »
  • kerala
  • »
  • VIGILANCE SEEKS PERMISSION IN PROBE AGAINST VD SATHEESAN MLA

പ്രളയ പുനരധിവാസ പദ്ധതിക്ക് വിദേശ സഹായം; വി.ഡി സതീശനെതിരായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നത്.

വി.ഡി സതീശൻ

വി.ഡി സതീശൻ

  • Share this:
    തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ വി.ഡി സതീശനെതിരെ  അന്വേഷണം നടത്താൻ സ്പീക്കറുടെ അനുമതി തേടിസംസ്ഥാന വിജിലൻസ്. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് വി.ഡി സതീശന്‍ എം.എല്‍.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നത്. ഈ ആരോപണത്തിൽ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെയും  അനുമതി തേടിയിരുന്നു.

    അതേസമയം ഔദ്യോഗിക ആവശ്യത്തിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഗുജറാത്ത് സന്ദർശനത്തിലാണ്. സ്പീക്കർ  30ാം തീയതിയെ സംസ്ഥാനത്ത് മടങ്ങിയെത്തൂ. അതിന് ശേഷം വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നതു സംബന്ധിച്ച അപേക്ഷയിൽ തീരുമാനമെടുക്കുമെന്നാണ് വിവരം,

    Also Read മുൻമന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും  

    വി.ഡി സതീശൻ എം.എൽ,എ തന്റെ നിയോജകമണ്ഡലമായ പറവൂരിൽ നടപ്പിലാക്കിയ പ്രളയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. ഈ പദ്ധതിക്കു വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് ആരോപണം.
    Published by:Aneesh Anirudhan
    First published:
    )}