പാലക്കാട്: എക്സൈസ് ഡിവിഷണല്‍ ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി വിജിലന്‍സ് സംഘം. നൂറുദ്ദീനെയാണ് സംഘം പിടികൂടിയത്.
കാടാംകോട് ജംഗ്ഷനില്‍ വെച്ചാണ് സംഘം ഇടാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജിലന്‍സ് സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു.
കള്ളുഷാപ്പ് ലൈസന്‍സികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് പണമാണിത്. ഇയാള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി വിജിലന്‍സ് ഡിവൈഎസ്പി ഗംഗാധരന് അറിയിച്ചു.
KSRTC Swift| സ്വിഫ്റ്റ് ഒരു മാസം കൊണ്ട് സൂപ്പര്‍ ഹിറ്റ്; വരുമാനം മൂന്നു കോടി രൂപ
സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ കൂടുതൽ ജനപ്രിയത നേടി മുന്നോട്ടുപോവുകയാണ്. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്.
എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.
എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം- ബെംഗളൂരു, തിരുവനന്തപുരം- ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.