HOME » NEWS » Kerala » VIGILANCE SEIZED BRIBE MONEY FROM VELANTHAVALAM CHECKPOST SS TV

പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; AMVIയിൽ നിന്ന് അരലക്ഷം രൂപ പിടിച്ചെടുത്തു

പണം നാലു ചെറിയ കെട്ടുകളാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം

News18 Malayalam
Updated: December 19, 2020, 3:10 PM IST
പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; AMVIയിൽ നിന്ന് അരലക്ഷം രൂപ പിടിച്ചെടുത്തു
bribe money
  • Share this:
പാലക്കാട് വേലന്താവളം മോട്ടോർവാഹന ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് റെയ്ഡിൽ കൈക്കൂലി പണം പിടിച്ചെടുത്തു. 51,151 രൂപയാണ് പിടിച്ചെടുത്തത്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി കെ സമീർ, ഓഫീസ് അറ്റൻ്റ് സലിം എന്നിവരിൽ നിന്നുമാണ് കൈക്കൂലി പിടിച്ചെടുത്തത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോവാനൊരുങ്ങുകയായിരുന്ന ഇവർ പണം നാലു ചെറിയ കെട്ടുകളാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. രണ്ടു പേർക്കെതിരെയും വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.

Also Read 'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ

ചെക്ക് പോസ്റ്റിലെ കണക്കുകൾ പരിശോധിച്ചപ്പോൾ വിവിധ പിഴയിനത്തിൽ 30,850 രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. അതിനേക്കാൾ പണം ഉദ്യോഗസ്ഥർ കൈക്കൂലിയായി പിരിച്ചെടുത്തതായി പരിശോധനയിൽ വ്യക്തമായി. വിജിലൻസ് ഡിവൈഎസ്പി എസ് ഷംസുദ്ദീൻ, എസ് ഐ ബി സുരേന്ദ്രൻ, എം ശശിധരൻ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.
Published by: user_49
First published: December 19, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories