ഐ ഫോൺ വിവാദം; തിരുവനന്തപുരം സ്വദേശി പ്രവീൺ രാജിൽ നിന്നും വിജിലൻസ് സംഘം ഫോൺ പിടിച്ചെടുത്തു

യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ തനിക്ക് സമ്മാനമായി കിട്ടിയതാണ് ഐഫോണെന്നാണ് പ്രവീണിന്റെ മൊഴി.

News18 Malayalam | news18-malayalam
Updated: November 2, 2020, 2:58 PM IST
ഐ ഫോൺ വിവാദം; തിരുവനന്തപുരം സ്വദേശി പ്രവീൺ രാജിൽ നിന്നും വിജിലൻസ് സംഘം ഫോൺ പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ  നിർമ്മാണ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് കൈമാറിയ ഐ ഫോൺ ആർക്കൊക്കെ ലഭിച്ചു എന്നതിലെ ദുരൂഹത നീങ്ങുന്നു. ഫോണുകളിലൊന്ന് കാട്ടാക്കട സ്വദേശി പ്രവീൺ രാജിന് ലഭിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഫോൺ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു.

യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ തനിക്ക് സമ്മാനമായി കിട്ടിയതാണ് ഐഫോണെന്നാണ് പ്രവീണിന്റെ മൊഴി. തിരുവനന്തപുരം നഗരത്തിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍  പങ്കെടുത്തിരുന്നെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.  അവിടെ നടത്തിയ നറുക്കെടുപ്പില്‍ വിജയിക്കുകയും ഐ ഫോൺ സമ്മാനമായി ലഭിക്കുകയും ചെയ്തെന്നും ഇയാൾ വിശദീകരിക്കുന്നു.

Also Read മൊബൈൽ ഫോണിൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിയുന്നുവോ ? ഫോൺ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഏഴ് ഐഫോണുകളിൽ ഒന്നാണ് പ്രവീണിൽ നിന്നും സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തത്. അതേസമയം പ്രവീണ്‍ രാജിന് യു.എ.ഇ കോണ്‍സുലേറ്റുമായോ ലൈഫ് മിഷൻ പദ്ധതിയുമായോ ബന്ധമില്ലെന്നാണ് പറയുന്നത്. നറുക്കെടുപ്പിലൂടെ തന്നെയാണോ ഫോണ്‍ ലഭിച്ചതെന്ന് ഉറപ്പിക്കാൻ അന്വേഷണം നടത്തുമെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്.
Published by: Aneesh Anirudhan
First published: November 2, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading