നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിമന്‍റ് ലോറികളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക വെട്ടിപ്പ്

    സിമന്‍റ് ലോറികളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക വെട്ടിപ്പ്

    കൊല്ലം പുനലൂര്‍, തെന്മല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ജി.എസ്.ടി അടച്ചതിനേക്കാള്‍ അമിതമായി സിമന്‍റ് കയറ്റിവന്ന മൂന്ന് ലോറികള്‍ വിജിലന്‍സ് കണ്ടെത്തി നികുതി ചുമത്തി.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകൾ കടന്നുവരുന്ന സിമന്‍റ് ലോറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. മിക്ക ലോറികളും നികുതി വെട്ടിക്കുന്നതിനായി അമിതഭാരം കയറ്റുന്നതായി കണ്ടെത്തി.

      തിരുവനന്തപുരം അമരവിളയില്‍ നടത്തിയ പരിശോധനയിൽ ജി.എസ്.ടി അടച്ചതിനേക്കാൾ 2800 കിലോ സിമന്‍റും പൂവാറിൽ നടത്തിയ പരിശോധനയിൽ 1850 കിലോ സിമന്‍റും കണ്ടെത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ നടത്തിയ പരിശോധനയില്‍ ബില്ലില്‍ കാണിച്ചതിനേക്കാള്‍ 1730 കിലോ കൂടുതല്‍ സിമന്‍റ് കയറ്റി നികുതി വെട്ടിച്ചതായും വിജിലന്‍സ് കണ്ടെത്തി.

      മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയവുമായി ശിവസേന; MLAമാരെ റിസോർട്ടിലേക്ക് മാറ്റി

      കൊല്ലം പുനലൂര്‍, തെന്മല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ജി.എസ്.ടി അടച്ചതിനേക്കാള്‍ അമിതമായി സിമന്‍റ് കയറ്റിവന്ന മൂന്ന് ലോറികള്‍ വിജിലന്‍സ് കണ്ടെത്തി നികുതി ചുമത്തി. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം കിലോ സിമന്‍റ് കൂടുതല്‍ കയറ്റി കൊണ്ടുവന്നതായി കണ്ടെത്തി.

      സിമന്‍റ് ലോറികളുടെ വെട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ഖജനാവിന് നഷ്ടപ്പെടുന്നത്. അതാത് ജില്ലകളിലെ വിജിലന്‍സ് യുണിറ്റ് ഡി.വൈ.എസ്.പിമാരാണ് മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത്, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ജനറല്‍ എച്ച് വെങ്കിടേഷ് എന്നിവരുടെ നിർദ്ദേശം അനുസരിച്ചായിരുന്നു പരിശോധന.
      First published:
      )}