കെ.എം. ഷാജി കേസ്: വിജിലൻസ് എഫ്ഐആർ നടപടികൾ പൂർത്തിയാക്കും

ഷാജിക്കെതിരെയുള്ള ആരോപണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ യു.ഡി.എഫ്. നേതൃത്വം

News18 Malayalam | news18-malayalam
Updated: April 18, 2020, 6:21 AM IST
കെ.എം. ഷാജി കേസ്: വിജിലൻസ് എഫ്ഐആർ നടപടികൾ പൂർത്തിയാക്കും
കെ.എം ഷാജി
  • Share this:
കെ.എം. ഷാജി എം.എൽ.എ.ക്ക് എതിരെയുള്ള കേസിൽ ഇന്ന് വിജിലൻസ് എഫ്.ഐ.ആർ. നടപടികൾ പൂർത്തിയാക്കും. അതേസമയം ഷാജിക്കെതിരെയുള്ള ആരോപണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിൽ യു.ഡി.എഫ്. നേതൃത്വം.

അഴീക്കോട് എം.എൽ.എ. കെ.എം. ഷാജിക്കെതിരെയുള്ള വിജിലൻസ് എഫ്.ഐ.ആറിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. നിയമോപദേശകളുടെ പരിശോധന ഇന്ന് പൂർത്തിയാക്കും. കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി. വി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുള്ള ചർച്ചകളിൽ യുഡിഎഫ് സജീവമായി.

You may also like:

ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]

COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]

COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]

മുസ്ലിം ലീഗിന്റെ പ്രാദേശികതലത്തിൽ നിന്ന് തന്നെയാണ് ഷാജിക്കെതിരെ ആരോപണമുയർന്നത് എന്നത് പാർട്ടിയെ ജില്ലാ തലത്തിൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കെ.എം. ഷാജിക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന് ഭാഗമായാണ് വിജിലൻസ് കേസ് എന്ന രീതിയിൽ പ്രതിരോധിക്കാനാണ് ജില്ലയിൽ യു.ഡി.എഫ്. നീക്കം. സ്‌പ്രിങ്ക്ളർ ഇടപാടിൽ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ തന്ത്രമാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നത് എന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആരോപിച്ചു.

2014 ൽ കണ്ണൂരിലെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിച്ചതാണ് കേസിനാസ്പദമായ സംഭവം. പൂതപ്പാറയിൽ ലീഗ് ഓഫീസ് കെട്ടിടം വാങ്ങുന്ന ചിലവിലേക്ക് സ്കൂൾ മാനേജ്മെൻറ് സംഭാവനയായി നൽകാമെന്നേറ്റ 25 ലക്ഷം രൂപ ഷാജി കൈപ്പറ്റി എന്നാണ് പരാതി.
First published: April 18, 2020, 6:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading