• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ അഴിമതി ഉണ്ടോ ? വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ അഴിമതി ഉണ്ടോ ? വിജിലന്‍സ് അന്വേഷിക്കും

 തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ആകും അന്വേഷണം നടത്തുക. 

  • Share this:
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.  നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഡി.ആര്‍ അനില്‍ എന്നിവരുടെ പേരിലുള്ള വിവാദ കത്തുകള്‍ വിജിലന്‍സ് പരിശോധിക്കും.

നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ആകും അന്വേഷണം നടത്തുക.

Also Read-കത്ത് വിവാദത്തിൽ രാജിയില്ല; ഇല്ലാത്ത കാര്യത്തിനാണ് ക്രൂശിക്കുന്നതെന്ന് ആര്യാ രാജേന്ദ്രൻ

അതേസമയം കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയര്‍ സ്ഥാനം രാജി വെക്കില്ലെന്ന്  ആര്യാ രാജേന്ദ്രൻ ആവർത്തിച്ചു. ഇല്ലാത്ത കാര്യത്തിലാണ് തന്നെ ക്രൂശിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. സമരങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും മേയർ പറഞ്ഞു.

കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയർ ആയി തുടരും. മഹിളാ കോൺഗ്രസ് അധിക്ഷേപത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ പറ‍ഞ്ഞു. കട്ടപണവുമായി കോഴിക്കോടേയ്ക്ക് പോകൂ എന്നാണ് പറഞ്ഞത്. ഉത്തരവാദിത്വ പെട്ടവർ അങ്ങനെ പറയുന്നത് ശരിയല്ല. കുടുംബത്തെ കൂടി പറഞ്ഞതിൽ നിയമ നടപടികൾ ആലോചിക്കും.
Published by:Arun krishna
First published: