• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നഷ്ടപ്പെട്ടത് മൂന്ന് ഗ്രാം സ്വര്‍ണം; മുന്‍ മേല്‍ശാന്തിമാരുടെ മൊഴിയെടുക്കും: വിജിലന്‍സ് എസ് പി

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നഷ്ടപ്പെട്ടത് മൂന്ന് ഗ്രാം സ്വര്‍ണം; മുന്‍ മേല്‍ശാന്തിമാരുടെ മൊഴിയെടുക്കും: വിജിലന്‍സ് എസ് പി

തിരുവാഭരണം വഴിപാടായി ലഭിച്ച 2006 മുതല്‍ ഉള്ള മേല്‍ശാന്തിമാരുടെ മൊഴിയെടുക്കാന്‍ ആണ് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.

News18

News18

  • Last Updated :
  • Share this:
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവാഭരണ മാലയിലെ മുത്തുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ മാല മാറ്റിവെച്ചതാണോ എന്ന സംശയം മുറുകുന്നു. ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തിയ പരിശോധനയില്‍ മാലയില്‍ വിളക്കിച്ചേര്‍ക്കലുകള്‍ ഇല്ലെന്ന് കണ്ടെത്തി. തിരുവാഭരണം കമ്മീഷണര്‍ എസ് അജിത്കുമാര്‍, ദേവസ്വം വിജിലന്‍സ് എസ് പി പി ബിജോയ് എന്നിവരാണ് ഏറ്റുമാനൂരില്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തിയത്.

സംഘം നടത്തുന്ന പ്രാഥമിക വിലയിരുത്തല്‍ ഇതൊക്കെയാണ്. ഒന്നുകില്‍ പഴയ മാലക്ക് 72 മുത്തുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അല്ലെങ്കില്‍ 82 മുത്തുകളില്‍ 9 എണ്ണം മാറ്റിയെടുത്ത ശേഷം പുതിയ മാല വെച്ചു. വിശദമായ പരിശോധനയില്‍ കൂടി മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരു എന്നാണ് ദേവസ്വം വിജിലന്‍സ് എസ്പി പി ബിജോയ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സംഭവത്തില്‍ അന്വേഷണ സംഘം പോലീസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ പോലീസ് അന്വേഷണം കൂടി ഉടന്‍ ഉണ്ടായേക്കും. ഇത് സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് ദേവസ്വംബോര്‍ഡിന് കൈമാറുംമെന്ന് ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ എസ് അജിത്ത് കുമാര്‍ വ്യക്തമാക്കി. ദേവസ്വം വിജിലന്‍സ് വൈകാതെ മുന്‍ മേല്‍ശാന്തിമാരെ വിളിച്ച് മൊഴി രേഖപ്പെടുത്തും. നേരത്തെ തന്നെ നല്‍കിയ മാല 72 മുത്തുകള്‍ മാത്രമുള്ളതാണോ എന്ന് സംശയം ദേവസ്വം ബോര്‍ഡിന് ഉണ്ട്. തിരുവാഭരണങ്ങള്‍ സാധാരണഗതിയില്‍ ആയി ഉദ്യോഗസ്ഥര്‍ പരിശോധിക്കാറില്ല എന്നും തിരുവാഭരണം കമ്മീഷണര്‍ എസ് അജിത് കുമാര്‍ പറഞ്ഞു. ശ്രീകോവിലിനുള്ളില്‍ വച്ചാണ് തിരുവാഭരണങ്ങള്‍ മേല്‍ശാന്തിമാര്‍ കൈമാറാറുഉള്ളത്. അതുകൊണ്ടുതന്നെ നോട്ട പിഴ ആണോ എന്ന് സംശയം തിരുവാഭരണം കമ്മീഷണര്‍ മുന്നോട്ടുവെക്കുന്നു.

നിലവില്‍ 72 മുത്തുകള്‍ ഉള്ള ഒരു മാല ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഉണ്ട്. ഇത് നേരിട്ട് കണ്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതില്‍ വിളക്കി ചേര്‍ക്കലുകള്‍ ഒന്നുമില്ല എന്നാണ് പരിശോധനയ്ക്കു ശേഷം പുറത്തുവന്ന ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. മാല പൊട്ടിയത് ആയി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. മാലയുടെ കാലപ്പഴക്കം നിര്‍ണയിക്കുക ഒറ്റനോട്ടത്തില്‍ എളുപ്പമല്ല എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നെയ്യും മറ്റ് അഭിഷേക സാധനങ്ങളും വീഴുന്നതിനാല്‍ ഇത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

കാസര്‍കോട് 10 ഇല്ലങ്ങളിലെ മലയാള ബ്രാഹ്മണരാണ് ഏറ്റുമാനൂര്‍ അമ്പലത്തില്‍ മേല്‍ശാന്തിമാരായി വരാറുള്ളത്. തിരുവാഭരണം വഴിപാടായി ലഭിച്ച 2006 മുതല്‍ ഉള്ള മേല്‍ശാന്തിമാരുടെ മൊഴിയെടുക്കാന്‍ ആണ് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മേല്‍ശാന്തിയെ ഇന്ന് വിളിച്ചിരുന്നെങ്കിലും അദ്ദേഹം മൊഴി നല്‍കാന്‍ നേരിട്ട് ഹാജരായിട്ടില്ല. വൈകാതെ ഇവരുടെ മൊഴി രേഖപ്പെടുത്തി തുടരന്വേഷണം നടത്താന്‍ ആണ് ദേവസ്വം വിജിലന്‍സ് തീരുമാനം. അതിനിടെ ഇന്ന് തന്നെ സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചേക്കും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ ക്ഷേത്രത്തിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തന്നെ വേണം എന്നാണ് സംഘടനകളുടെ ആവശ്യം.
Published by:Sarath Mohanan
First published: