കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അടുത്ത ആഴ്ച മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ഗവര്‍ണറുടെ അന്വേഷണ അനുമതി ലഭിച്ച ഘട്ടത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവശ്യപ്പെട്ടുള്ള നോട്ടീസ് വിജിലന്‍സ് ഉടന്‍ ഇബ്രാഹിംകുഞ്ഞിന് കൈമാറും.
പാലാരിവട്ടം പാലം അഴിമതി കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടി ഒക്ടോബര്‍ 2ന് നല്കിയ വിജിലന്‍സിന്റെ അപേക്ഷയില്‍ അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാത്തലത്തിലാണ് അടുത്ത ആഴ്ച ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. പ്രധാനമായും കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചതിനെ കുറിച്ചായിരിക്കും ചോദ്യം ചെയ്യല്‍.
പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുന്‍കൂര്‍ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി. ഒ സൂരജ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. ഒപ്പം മറ്റ് സാക്ഷിമൊഴികളും വിജിലന്‍സ് ശേഖരിച്ച തെളിവുകളെക്കുറിച്ചും ഇബ്രാഹിംകുഞ്ഞില്‍ നിന്നും ചോദിച്ചറിയും.
Also read:
വേനലിൽ കേരളം ചുട്ട് പൊള്ളും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റിവിജിലന്സിന്റെ പ്രാഥമിക അന്വേഷണത്തില്‍ 4 പ്രതികളും 19 കുറ്റാരോപിതരുമാണുമുള്ളത്. കൂടുതല്‍ പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും അടുത്തഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും വിജിലന്‍സ് തീരുമാനിക്കുക. അന്വേഷണത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള കാര്യത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
ഇബ്രാഹിം കുഞ്ഞിനൊപ്പം മറ്റ് സാക്ഷികളെയും വിജിലന്‍സ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തും. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍എം.ഡി മുഹമ്മദ് ഹനീനീഷിനെയും ചോദ്യം ചെയ്യും. പാല നിര്‍മ്മാണ കാലയളവില്‍ പ്രതികളുടെ സ്വത്തുക്കളില്‍ ഉണ്ടായ വര്‍ദ്ധനവിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ചന്ദ്രിക ദിന പത്രത്തിന്റെ അക്കൗണ്ടിലേക്ക് ഇബ്രാഹിംകുഞ്ഞ് കോടികളുടെ സ്വത്തുക്കള്‍ വക മാറ്റിയെന്ന് ആരോപണത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.