കൊച്ചി: പലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് വിജിലൻസ്. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിനെ നാളെ ജയിലെത്തി ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും കോടതിയിൽ സമർപ്പിക്കുക. കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതിൽ മന്ത്രിക്ക് ഗുരുതര പിഴവ് പറ്റിയെന്നാകും സത്യവാങ്മൂലത്തിൽ വിജിലൻസ് ചൂണ്ടിക്കാട്ടുക.
മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് നാളെ സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതെന്നായിരുന്നു സുരജിന്റെ ആരോപണം. എന്നാൽ ഈ അരോപണങ്ങൾ വിശ്വാസയോഗ്യമല്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് വിജിലൻസ് ചൊവ്വാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
പലിശ ഈടാക്കാതെ മുൻകൂറായി പണം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നെന്നും സൂരജ് ആരോപിച്ചിരുന്നു. ഇതും തെറ്റാണെന്നാണ് വിജിലൻസ് വ്യക്തമാക്കിയിരുന്നു. പലിശ എത്രയെന്നു തീരുമാനിച്ചത് സൂരജ് നേരിട്ടായിരുന്നെന്നും മന്ത്രിക്ക് അതിൽ പങ്കില്ലെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കില്‍ പണം നല്കാന് സൂരജ് തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അഴിമതി കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് ഉൾപ്പെടെയുള്ള നാലു പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തുള്ള സത്യവാങ്മൂലത്തിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ സൂരജിന്റെ ആരോപണങ്ങൾ വിജിലൻസ് നിഷേധിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.