• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിജയ് സാക്കറെ എൻഐഎയിൽ ഐജിയാകും; ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന് നൽകാൻ സാധ്യത

വിജയ് സാക്കറെ എൻഐഎയിൽ ഐജിയാകും; ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന് നൽകാൻ സാധ്യത

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയായിരുന്ന വിജയ് സാഖറെ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴി വിവാദമായിരുന്നു

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ കേന്ദ്ര സർവീസിലേക്ക്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിൽ ഐജിയായി ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം പോകുന്നത്. സംസ്ഥാനത്തെ ചുമതലകളിൽ നിന്ന് ഇദ്ദേഹത്തിന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്ത് നൽകി.

നിലവിൽ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് വിജയ് സാക്കറെ. എൻഐഎയിൽ ഇൻസ്പെക്ടർ ജനറലായാണ് വിജയ് സാക്കറെയുടെ നിയമനം. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഇദ്ദേഹത്തെ എൻഐഎയിൽ നിയമിക്കുന്നത്. ആവശ്യമെന്ന് തോന്നിയാൽ കേന്ദ്ര സർക്കാരിന് അതിന് മുൻപ് തന്നെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കാവുന്നതുമാണ്

1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാക്കറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാക്കറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് എഡിജിപി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴി ഇദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. എന്നാൽ അടുത്തകാലത്തായി ഇദ്ദേഹം സർക്കാരുമായി സ്വരചേർച്ചയിലായിരുന്നില്ല. ഇതേത്തുടർന്ന് കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിൽ നിയനം നൽകണമെന്ന് വിജയ് സാക്കറെ തന്നെ അപേക്ഷിക്കുകയായിരുന്നു. നാർക്കോട്ടിക് കൺട്രോകൾ ബ്യൂറോയിലേക്കാണ് അപേക്ഷിച്ചതെങ്കിലും എൻഐഎയിലേക്ക് നിയമിക്കാൻ ആഭ്യന്ത്രമന്ത്രാലയം തീരുമാനിച്ചത്.

സംസ്ഥാനത്ത് ആലപ്പുഴയിലും പാലക്കാടും അടക്കം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കം ക്രമസമാധാന പാലന രംഗത്ത് പൊലീസിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്ന കാലത്ത് കൂടിയായിരുന്നു അദ്ദേഹം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചത്. വിജയ് സാക്കറെ പോകുന്നതോടെ മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിർമിച്ചേക്കുമെന്നാണ് സൂചന.
Published by:Anuraj GR
First published: