News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 21, 2021, 1:04 PM IST
News18
കാസര്‍കോട്: പുതിയ കേരളത്തിനായി അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന
വിജയയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് മൂന്നിന് കാസര്‍കോട് ടൗണിലെ താളിപ്പടുപ്പ് മൈതാനത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയയാത്ര ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി വി.മുരളീധരന്‍, കേരളത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ചുമലയുള്ള പ്രഭാരിമാരായ സി.പി രാധാക്യഷ്ണന്‍, സുനില്‍ കുമാര്‍, ഒ.രാജഗോപാല്‍ എംഎല്‍എ, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന നേതാക്കളായ പി.കെ ക്യഷ്ണദാസ്, എം.ടി രമേശ്, സി.കെ പത്മനാഭന്‍, തുടങ്ങി സംസ്ഥാന, ജില്ലാ നേതാക്കളെ കൂടാതെ എന്‍ഡിഎ നേതാക്കളും കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
Also Read
'നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും'; കെ.സുരേന്ദ്രന്‍റെ 'വിജയ യാത്ര' പോസ്റ്ററിൽ 'ദൃശ്യം' ഡയലോഗ്
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ആദ്യമായി എത്തുന്ന യോഗി ആദിത്യനാഥിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ എത്തുന്ന യോഗി ആദിത്യനാഥ് റോഡുമാര്‍ഗമാണ് കാസര്‍കോട് എത്തുന്നത്. കാസര്‍കോട് നഗരത്തെ ഹരിതകുങ്കുമ കാവി പതാക കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഇതിനോകം തന്നെ അലങ്കരിച്ചു കഴിഞ്ഞു.
Also Read
ആഴക്കടല്‍ മത്സ്യബന്ധന കരാർ: 'പദ്ധതി നാടപ്പാക്കുന്നില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിന്?' 2 രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല
കന്നടയിലും മലയാളത്തിലുമായി ചെറുതും വലുതുമായുള്ള ഫ്‌ളക്‌സുകളും നഗരത്തിലാകെ സ്ഥാപിച്ചു കഴിഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ കാസര്‍കോട്ടേയ്ക്ക് എത്തിതുടങ്ങി.
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ നിന്നായി മുപ്പതിനായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. വിജയയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ രാവിലെ കാസര്‍കോട്ടെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍
കെ.സുരേന്ദ്രന്‍ രാവിലെ 7ന് മധൂര്‍ ക്ഷേത്രത്തിലും, 7.30ന് അനന്തപുരം ക്ഷേത്രത്തിലും, 8ന് കുംബള ഗോപാലക്യഷ്ണ ക്ഷേത്രത്തിലും, 8.30ന് ഉപ്പള ഐല ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.
ജില്ലയിലെ 'പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന ചര്‍ച്ചയിലും, സാമുദായിക സംഘടനകളുടേയും ആരാധനായങ്ങളുടെ ഭാരവാഹികളുടേയും യോഗത്തിലും ജില്ലയിലെ പ്രമുഖ വ്യക്തികളുമായുള്ള യോഗത്തില്‍ കെ.സുരേന്ദ്രന്‍ ഇന്നലെ പങ്കെടുത്തു. 22ന് രാവിലെ കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന യാത്ര കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ സിംങ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലയിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം മാര്‍ച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Published by:
Aneesh Anirudhan
First published:
February 21, 2021, 1:04 PM IST