• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിജയലക്ഷ്മി പുകസ സംസ്ഥാന വൈസ് പ്രസിഡന്‍റ്; എ.ജി ഒലീന സെക്രട്ടറി

വിജയലക്ഷ്മി പുകസ സംസ്ഥാന വൈസ് പ്രസിഡന്‍റ്; എ.ജി ഒലീന സെക്രട്ടറി

പ്രസിഡന്റ് ഷാജി എന്‍ കരുണിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം നരേഷ് പാല്‍ സെന്ററില്‍ ചേര്‍ന്ന യോഗമാണ് ഇരുവരെയും പുകസ ഭാരവാഹികളാക്കാൻ തീരുമാനിച്ചത്.

vijayalekshmi-oleena

vijayalekshmi-oleena

  • Last Updated :
  • Share this:
    കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റായി കവി വിജയലക്ഷ്‌മിയെയും സംസ്ഥാന സെക്രട്ടറിയായി എ ജി ഒലീനയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷാജി എന്‍ കരുണിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം നരേഷ് പാല്‍ സെന്ററില്‍ ചേര്‍ന്ന യോഗമാണ് സാഹിത്യ സംഘത്തിന്റെ നിലവിലുള്ള ഭാരവാഹികളുടെ കൂട്ടത്തില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തിയത്.

    കരുത്തും സൗന്ദര്യവും ചേര്‍ന്ന തന്റെ രചനകളിലൂടെ ആധുനിക മലയാള കവിതയില്‍ മുന്നില്‍ നില്‍ക്കുന്ന കവിയാണ് വിജയലക്ഷ്മി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കൊണ്ട് സാംസ്‌കാരിക ലോകം അവരെ ആദരിച്ചിട്ടുണ്ട്.

    ചെങ്കൊടിയേന്തി കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ വൈദികനും

    എഴുത്തുകാരിയും പ്രഭാഷകയും അധ്യാപികയുമാണ് ഒലീന. നേരത്തേ എകെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
    First published: