ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നുറപ്പ്; വിജി സമരം അവസാനിപ്പിക്കുന്നു
ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നുറപ്പ്; വിജി സമരം അവസാനിപ്പിക്കുന്നു
Last Updated :
Share this:
തിരുവനന്തപുരം: നെയ്യാറ്റിന് കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജിയുടെ സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് സിഎസ്ഐ സഭയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഉച്ചയ്ക്ക് ശേഷമായിരുന്നു സര്‍ക്കാരുമായുള്ള കൂടിക്കാഴ്ച. വിജിക്ക് കെഎസ്എഫ്ഐയില്‍ ജോലി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. അല്പ്പമയത്തിനകം സമരപന്തലില്‍ വെച്ച് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
22 ദിവസങ്ങള്‍ക്ക് ശേഷമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ വിജിയുെ സമരം അവസാനിക്കുന്നത്. കഴിഞ്ഞദിവസം സുരേഷ് ഗോപി എംപി വീടിന്റെ ജപ്തി ഒഴിവാക്കാനായി വിജിക്ക് മൂന്ന ലക്ഷത്തിന്റെ ചെക്ക് കൈമാറിയിരുന്നു. സമരപന്തലില്‍ എത്തിയായിരുന്നു എംപി ചെക്ക് കൈമാറിയത്.
നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്നായിരുന്നു വിജി സമര രംഗത്തേക്ക് കടന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.