HOME » NEWS » Kerala » VILASINI SISTER OF MANN KI BAAT MENTIONED RAJAPPAN SAYS THEIR NEPHEW HAD TAKEN ALL HIS MONEY AWAY MM TV

രാജപ്പന്റെ പണം തട്ടിയെടുത്തില്ല, എല്ലാത്തിനും പിന്നിൽ സഹോദരന്റെ മകൻ സതീഷ് എന്ന് സഹോദരി വിലാസിനി

ആദ്യം പണം എടുക്കുന്നതിനായി രാജപ്പനും ഒപ്പം ബാങ്കിൽ വന്നിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചതോടെയാണ് തന്നെ രാജപ്പൻ ചുമതലപ്പെടുത്തിയിരുന്നത് എന്ന് വിലാസിനി

News18 Malayalam | news18-malayalam
Updated: June 18, 2021, 1:29 PM IST
രാജപ്പന്റെ പണം തട്ടിയെടുത്തില്ല, എല്ലാത്തിനും പിന്നിൽ സഹോദരന്റെ മകൻ സതീഷ് എന്ന് സഹോദരി വിലാസിനി
രാജപ്പൻ
  • Share this:
പരിസ്ഥിതി സ്നേഹിയായ കുമരകം രാജപ്പന്റെ പരാതിയിൽ ആരോപണ വിധേയയായ സഹോദരി വിലാസിനി മാധ്യമങ്ങൾക്ക് മുന്നിൽ എത്തി തന്റെ നിലപാട് വിശദീകരിച്ചു. താൻ പണം തട്ടിയെടുത്തിട്ടില്ല എന്ന് സഹോദരി വിലാസിനി പറയുന്നു. രാജപ്പനെ ആരും നോക്കാൻ ഇല്ലാതിരുന്ന സമയത്ത് താൻ പോയി വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. അതിനുശേഷമാണ് പ്രധാനമന്ത്രി 'മൻ കി ബാത്ത്' പരിപാടിയിൽ രാജപ്പന്റെ പ്രകൃതിസ്നേഹം രാജ്യത്തോട് വിളിച്ചുപറഞ്ഞത്. അതോടെ രാജപ്പൻ രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു.

തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജപ്പനെ തേടി വിളികൾ എത്തി. നിരവധി ആളുകളാണ് രാജപ്പനെ വിളിച്ച്‌ അഭിനന്ദനങ്ങൾ അറിയിച്ചത്. ഇതോടൊപ്പം നിരവധി ആളുകൾ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടർന്നാണ് കുമരകം ഫെഡറൽ ബാങ്കിൽ തന്റെയും രാജപ്പന്റെയും പേരിൽ അക്കൗണ്ട് എടുത്തത് എന്ന് വിലാസിനി പറഞ്ഞു.

ആദ്യം പണം എടുക്കുന്നതിനായി രാജപ്പനും ഒപ്പം ബാങ്കിൽ വന്നിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചതോടെയാണ് തന്നെ രാജപ്പൻ ചുമതലപ്പെടുത്തിയിരുന്നത് എന്ന് വിലാസിനി പറയുന്നു. രാജപ്പന്റെ നിർദ്ദേശമനുസരിച്ചാണ് ആദ്യം മൂന്നുലക്ഷം എടുത്തത്. ഇത് മൂത്ത സഹോദരനായ പാപ്പച്ചിയുടെ മൂത്ത മകൾക്ക് നൽകുകയിരുന്നു. അവരുടെ ഭർത്താവ് തളർന്നു കിടക്കുകയായിരുന്നു. അത് കൊണ്ട് ഒരു ലക്ഷം രൂപ രാജപ്പൻ നൽകി. പിന്നീട് അവർക്ക് വിദേശത്ത് ജോലിക്ക് പോകാനാണ് ബാക്കി രണ്ട് ലക്ഷം നൽകിയത് എന്നും വിലാസിനി പറയുന്നു.



വിലാസിനിയുടെ മകൻ ജയലാൽ പറയുന്നത്:

ജയലാലിന് സംഭവത്തെ കുറിച്ച് പറയാനുള്ളത് ഇതാണ്. രാജപ്പന്റെ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ജയലാൽ പറയുന്നു. ആർഎസ്എസും ബിജെപിയും ആണ് രാജപ്പന് പിന്നിൽ. മൂത്ത സഹോദരൻ പാപ്പച്ചിയുടെ മകൻ സതീഷിന് ബി.ജെ.പി. ബന്ധം ഉണ്ടെന്നും ജയലാൽ പറയുന്നു. തനിക്ക് എതിരെ നേരത്തെ പല ആരോപണവും ഉയർത്തിയിരുന്നു. സി.പി.എം. ആർപ്പൂക്കര ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു എന്നത് എതിരാളികളെ ചൊടിപ്പിച്ചിരുന്നു എന്നും ജയലാൽ പറഞ്ഞു.

അഞ്ച് ലക്ഷം രാജപ്പന് നേരിട്ട് നൽകി

ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും രാജപ്പന് പണം നേരിട്ട് എടുക്കാൻ കഴിയാത്തത് കൊണ്ട് അമ്മയാണ് പോയി എടുത്തത്. അത്രയും പണം ഉള്ളതുകൊണ്ട് താനും സുഹൃത്തും ഒപ്പം പോയിരുന്നു. തുടർന്ന് കൈപ്പുഴമുട്ട് പാലത്തിന് താഴെ കാത്തുനിന്ന രാജപ്പന് പണം കൈമാറി. വീട്ടിൽ എത്തിച്ചു നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെവച്ചുതന്നെ രാജപ്പന് കൈമാറുകയായിരുന്നു.

മുൻപ് രാജപ്പൻ സതീഷിന് നേരെ പരാതി ഉന്നയിച്ചിരുന്നു എന്നും ജലലാൽ പറയുന്നു. ഭൂമി വിട്ടുകൊടുക്കാത്തതുമായി ബന്ധപ്പെട്ടാണ് അന്ന് സതീഷിന് എതിരെ രാജപ്പൻ പരാതി നൽകിയത് എന്നും ജയലാൽ പറഞ്ഞു. രാജപ്പനിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനാണ് സതീഷ് ശ്രമിക്കുന്നത് എന്നും ജയലാൽ പറഞ്ഞു.
Published by: user_57
First published: June 18, 2021, 1:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories