നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാട്ടുകാരെ കണ്ടാല്‍ പറന്ന് വന്ന് കൊത്തും; ഭീഷണിയായി പരുന്ത്; ഒടുവിൽ പിടിയിൽ

  നാട്ടുകാരെ കണ്ടാല്‍ പറന്ന് വന്ന് കൊത്തും; ഭീഷണിയായി പരുന്ത്; ഒടുവിൽ പിടിയിൽ

  വീടിന് പുറത്ത് തലവെട്ടം കണ്ടാല്‍ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു പരുന്തിന്റേത്

  • Share this:
   ആലപ്പുഴ: ആളുകളെ കണ്ടാല്‍ പറന്നുചെന്ന് കൊത്തിയിരുന്ന ആക്രമണകാരിയായ പരുന്തിനെ പിടികൂടി. ചിങ്ങോലി പന്ത്രണ്ടാം വാര്‍ഡില്‍ വൈദ്യശാലയ്ക്ക് പടിഞ്ഞാറ് പേരാത്ത് ഭാഗത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം ശല്യക്കാരന്‍ ആയിരുന്ന പരുന്തിനെ ആണ് ഹരിപ്പാട് നിന്ന് നാട്ടുകാര്‍ പിടികൂടിയത്.

   വീടിന് പുറത്ത് തലവെട്ടം കണ്ടാല്‍ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു പരുന്തിന്റേത്. ഇതുമൂലം ഭയന്നാണ് നാട്ടുകാര്‍ കഴിഞ്ഞിരുന്നത്. പരുന്തിന്റെ ആക്രമണത്തില്‍ പേരാത്ത് തെക്കതില്‍ സരോജിനി മരുമകള്‍ ജയന്തി, ഹരി ഭവനം അമല, ഗൗരിസില്‍ നീതു കൃഷ്ണ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

   പരുന്തിന്റെ ശല്യം കാരണം ഭീതിയോടെ കഴിഞ്ഞിരുന്ന ജനങ്ങള്‍ ഗ്രാമസഭയില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ബി അന്‍സിയ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് വല ഉപയോഗിച്ച് പരിക്കേല്‍ക്കാതെ പരുന്തിനെ പിടികൂടി. ഗ്രാമപഞ്ചായത്തംഗം ബി ആന്‍സിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
   Published by:Karthika M
   First published: