മലപ്പുറം: പാലം നിർമ്മിക്കാനായി റോഡിൽ എടുത്തിട്ടിരുന്ന കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു. തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്. തേഞ്ഞിപ്പാലം ദേശീയപാതയിലാണ് സംഭവം. പിന്നാലെ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.